Sunday, March 22, 2026 Last Updated 9 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 12.00 PM

കോണ്‍ഗ്രസ് മേധാവിത്വമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ ഡിലീറ്റ് ചെയ്യുന്നു ; അലന്ദ് മണ്ഡലത്തില്‍ വെട്ടിയത് 6018 വോട്ടുകളെന്ന് രാഹുല്‍

uploads/news/2025/09/801506/rahulgandhi.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്നും ബിജെപിയ്ക്ക് മേല്‍ക്കോയ്മ ഇല്ലാത്ത മണ്ഡലങ്ങളില്‍ വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തതായി ആരോപണം ഉന്നയിച്ച് രാഹുല്‍ഗാന്ധി. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വോട്ടുകൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്നും ഇതിനായി സോഫ്റ്റ്‌വേറുകള്‍ തന്നെ ഉപയോഗിക്കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളാണ് ഇല്ലാതാക്കുന്നതെന്നും പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് പിടിക്കപ്പെട്ടെന്നും പറഞ്ഞു. ബിഎല്‍ഒ യുടെ ബന്ധുവിന്റെ വോട്ട് വെട്ടിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അയാള്‍ നടത്തിയ അന്വേഷണമാണ് പുതിയ സംഭവത്തിലേക്ക് വെളിച്ചം വീശിയതെന്നും പറഞ്ഞു. അലന്ദ് മണ്ഡലത്തിലെ വോട്ടുചോര്‍ച്ച സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരാഴ്ചത്തെ സമയവും നല്‍കിയിട്ടുണ്ട്.

കര്‍ണാടകയ്ക്ക് പുറമേ രജൗരി, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം നടന്നതായി ആരോപിച്ചു. ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വോട്ട് വെട്ടിയവര്‍ ആരാണെന്നുള്ള ചോദ്യത്തിന് മറുപടി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാമെന്നും ഇക്കാര്യത്തില്‍ 2023 ല്‍ കേസെടുത്ത കര്‍ണാടക സിഐഡി തെളിവുകള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകള്‍ നല്‍കിയെന്നും എന്നാല്‍ ഒന്നിനു പോലും മറുപടി നല്‍കിയില്ലെന്നും ആരോപിച്ചു. ഐപി അഡ്രസും ഡിവൈസും ഇത് എവിടെ നിന്നുമാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും പറഞ്ഞു. ഒരു കേന്ദ്രീകൃത സംവിധാനത്തിന് അകത്ത് നിന്നുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും പറഞ്ഞു.

കോണ്‍ഗ്രസിന് മേധാവിത്വമുള്ള ബൂത്തുകളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ വോട്ടര്‍പട്ടികയില്‍ ആസൂത്രിതമായി വെട്ടിയെന്നും പറഞ്ഞു. വോട്ടുകള്‍ നഷ്ടമായവരെ വാര്‍ത്താസമ്മേളന വേദിയില്‍ നേരിട്ട് എത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വെട്ടാന്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കപ്പെട്ടു. ഇത് ആരുടെ നമ്പറുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. വ്യാജനമ്പറുകള്‍ ഉപയോഗിച്ചാണ് വോട്ടുകള്‍ വെട്ടിയത്. ഒരാളുടെ നമ്പര്‍ ഉപയോഗിച്ച് 12 വോട്ടുകളാണ് വെട്ടിയത്. ഇങ്ങിനെ പല നമ്പറുളാണ് ഉപയോഗിക്കപ്പെട്ടത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വോട്ടുകള്‍ നീക്കിയത്. ഇതിനായി വ്യാജലോഗിന്‍ ഉണ്ടാക്കിയെന്നും പറഞ്ഞു.

6850 വോട്ടുകള്‍ മഹാരാഷ്ട്രിലെ രാജുറയിലും മോഷ്ടിക്കപ്പെട്ടു. ഇവര്‍ക്ക് പേരുകള്‍ പോലുമില്ല. വ്യാജപേരുകളും വ്യാജ വിലാസവും രാജുറയില്‍ ഉപയോഗിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ സമാനഗതിയിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായും പറഞ്ഞു. വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വ്യാജ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. പുലര്‍ച്ചെ നാലുമണിക്ക് വരെയാണ് അപേക്ഷ സമര്‍പ്പിക്കപ്പെടുന്നതെന്നും 36 സെക്കന്റില്‍ രണ്ട് അപേക്ഷകള്‍ വരെ നല്‍കിയെന്നും പറഞ്ഞു. ഇതിനെല്ലാം സീരിയല്‍ നമ്പര്‍ 1 ആണെന്നും പറഞ്ഞു. വോട്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതും കൂട്ടിച്ചേര്‍ക്കുന്നതും ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനറിയാം. അപേക്ഷകര്‍ക്കെല്ലാം ഒരേ സീരിയല്‍ നമ്പറുകളാണ്. ഇത് ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബീഹാറിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ചെയ്തു. മഹാരാഷ്ട്രയില്‍ അധികമായി വോട്ടു ചേര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു.

Ads by Google
Thursday 18 Sep 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google