Sunday, March 22, 2026 Last Updated 7 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 10.58 AM

സുരേഷ്‌ഗോപിയുടെ മറുപടി വേദനയുണ്ടാക്കി ; എന്നാല്‍ വീട്ടിലെത്തിയ സിപിഎമ്മുകാരും ഉറപ്പ് നല്‍കിയില്ലെന്ന് ആനന്ദവല്ലി

uploads/news/2025/09/801501/suresh-gopi-1.jpg

തൃശ്ശൂര്‍: സഹായം ചോദിച്ചെത്തിയ തന്നോട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വേദന ഉണ്ടാക്കിയെന്നും എന്നാല്‍ സംഭവമറിഞ്ഞ് വീട്ടിലെത്തിയ സിപിഎം നേതാക്കളും നിക്ഷേപം തിരികെ നല്‍കുന്നതില്‍ ഒരു ഉറപ്പും നല്‍കിയില്ലെന്നും ഇരിങ്ങാലക്കുടയിലെ വയോധിക ആനന്ദവല്ലി. പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ കണ്ടതെന്നും പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയുണ്ട്. 10000 രൂപ വീതം എങ്കിലും ലഭിച്ചിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നെന്നും പറഞ്ഞു. കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സുരേഷ്‌ഗോപി ആനന്ദവല്ലിയെയും മടക്കിയയച്ച് വീണ്ടും വിവാദത്തിലായത്. നോക്കാമെന്ന് പോലും സുരേഷ്‌ഗോപി പറഞ്ഞില്ലെന്നും ആനന്ദവല്ലി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസിലായിരുന്നു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ ആനന്ദവല്ലി സഹായം തേടിയത്.
ഇഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ വയോധിക ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍ എന്ന് മറു ചോദ്യം ഉന്നയിച്ചു. അപ്പോള്‍ അല്ല, ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നായിരുന്നു നടന്റെ മറുപടി. താന്‍ മറുപടി നല്‍കി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും പ്രതികരിച്ചു.

നേരത്തേ നിവേദനവുമായി എത്തിയ വേലായുധനെ മടക്കിയയച്ചതിന് പിന്നാലെ സുരേഷ്‌ഗോപി വിവാദത്തിലായിരുന്നു. എന്നാല്‍ തന്റെ അധികാരപരിധിയില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിവാദത്തില്‍ സുരേഷ് ഗോപിയുടെ മറുപടി. കൈപ്പിഴ പറ്റിയെന്നും താരം മറുപടി നല്‍കിയിരുന്നു.

Ads by Google
Thursday 18 Sep 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google