Sunday, March 22, 2026 Last Updated 15 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 10.35 AM

പ്രതിപക്ഷത്തെ ഭയന്നോടാനില്ല, വിലക്കയറ്റവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും ; മൂന്നാംദിവസവും അടിയന്തിര പ്രമേയം അനുവദിച്ചു

uploads/news/2025/09/801496/assembley.jpg

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയനോട്ടീസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ വിലക്കയറ്റമാണ് ഇന്ന് ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ സമ്മതിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ വിഷയം രണ്ടു മണിക്കൂര്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും അവശ്യവസ്തുക്കള്‍ക്ക് വില കൂടിയിട്ടും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയം ഇന്ന് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയുമാണ്. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്തിരുന്നു.

സാധാരണഗതിയില്‍ ശൂന്യവേളയില്‍ ഒരു വിഷയം കൊണ്ടുവരികയും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതെ വരുമ്പോള്‍ ഇറങ്ങിപ്പോകുകയുമാണ് പ്രതിപക്ഷം ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ പ്രതിപക്ഷം ഉയര്‍ത്തുന്ന ഏതു കാര്യവും ഏറ്റെടുക്കുകയും അത് വിശദീകരിക്കാനുള്ള അവസരമായി ഇതിനെ സര്‍ക്കാര്‍ എടുക്കുകയുമാണ്. ഇതിലൂടെ കാര്യത്തിന്റെ നിജസ്ഥിതി പ്രതിപക്ഷത്തെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്താനും സംശയങ്ങള്‍ പരിഹരിക്കാനുമുള്ള അവസരമായും പുതിയ സര്‍ക്കാര്‍ എടുക്കുകയാണ്.

ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്യാനാണ സമ്മതിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിപക്ഷം കേരളത്തിലെ കസ്റ്റഡി മര്‍ദ്ദനം വിഷയമാക്കിയിരുന്നു. ഇതിന് മുഖ്യമന്ത്രി വിശദമായി തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു. രണ്ടാം ദിവസം പ്രതിപക്ഷം അമീബിക് മസ്തിഷ്‌ക്ക ജ്വരം വിഷയത്തിലും നോട്ടീസ് ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു.

അതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഇന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്നത് വിലക്കയറ്റമാണ്. അതിനിടയില്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ മര്‍ദ്ദിച്ച പോലീസുകാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എ മാര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹത്തിലാണ്. നാളെ കൂടി കഴിഞ്ഞാല്‍ സര്‍ക്കാര്‍ 29 നാണ് സമ്മേളനം വീണ്ടും ആരംഭിക്കുക.

Ads by Google
Thursday 18 Sep 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google