Sunday, March 22, 2026 Last Updated 15 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 09.03 AM

75 കാരനായ മറുനാടന്‍ ഇന്ത്യാക്കാരനെ വിവാഹം കഴിക്കാന്‍ പഞ്ചാബില്‍ തേടിയെത്തി ; 71 കാരി അമേരിക്കന്‍ വനിതയെ കൊന്നു കത്തിച്ചു

uploads/news/2025/09/801491/NRI.jpg

ഛണ്ഡീഗഡ് : ഓണ്‍ലൈനില്‍ പരിചയപ്പെട്ട മറുനാടന്‍ ഇന്ത്യാക്കാരനായ വൃദ്ധനെ വിവാഹം കഴിക്കാന്‍ പഞ്ചാബില്‍ എത്തിയ ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി വൃദ്ധയെ കൊന്നു കത്തിച്ചതായി സൂചന. ലുധിയാനയിലെ 75 കാരന്‍ ചരണ്‍ജിത് ഗ്രെവാളിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ എത്തിയ 71 കാരിയും ഇന്ത്യന്‍ വംശജയുമായ രൂപീന്ദര്‍ കൗര്‍ പാന്ധറാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തി കാണാതായത്.

ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയ പോലീസ് രൂപീന്ദര്‍ കൗര്‍ എന്ന സ്ത്രീ കൊല്ലപ്പെട്ടതായും കൊലപാതകവുമായി ബന്ധപ്പെട്ട് ചരണ്‍ജിത്ത് എന്നയാളെ പ്രതിചേര്‍ക്കുകയും ചെയ്തിരിക്കുന്നത്. ചരണ്‍ജിത്തിനെ വിവാഹം കഴിക്കാന്‍ എത്തിയതായിരുന്നു രൂപീന്ദര്‍ കൗര്‍ പാന്ധര്‍.

ഇംഗ്ലണ്ടില്‍ താമസിക്കുന്ന നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യക്കാരനാണ് ലുധിയാനയില്‍ നിന്നുള്ള ചരണ്‍ജിത് സിംഗ് ഗ്രെവാള്‍. ഇദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് രൂപീന്ദര്‍ കൗര്‍ പാന്ഥര്‍ ഇന്ത്യയിലേക്ക് എത്തിയത്. ജൂലൈയില്‍ നടന്ന സംഭവം, സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലുധിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അടുത്തിടെ പ്രതികളെ ഉള്‍പ്പെടുത്തിയതോടെയാണ് വിവരം പുറത്തുവന്നത്.

ഗ്രെവാള്‍ തന്നെയാണ് രൂപീന്ദര്‍ കൗറിനെ കൊലപ്പെടുത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ജൂലൈ 24 ന് പാന്ഥറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തിയപ്പോള്‍ സഹോദരി കമല്‍ കൗര്‍ ഖൈറയ്ക്ക് സംശയം തോന്നിയതാണ് സംഭവം വെളിയില്‍ കൊണ്ടുവന്നത്.
ജൂലൈ 28 ഓടെ, ഖൈറ ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയെ വിവരം അറിയിക്കുകയും വിഷയം ഏറ്റെടുക്കാന്‍ പ്രാദേശിക പോലീസിനോട് എംബസി നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഖൈറ കുടുംബത്തിന് മരണവാര്‍ത്ത ലഭിച്ചത്.

കൗറിനെ കൊലപ്പെടുത്തിയതിന് മല്‍ഹ പാട്ടിയിലെ സുഖ്ജീത് സിംഗ് സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, പാന്ഥറിനെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തി മൃതദേഹം ഒരു സ്റ്റോര്‍ റൂമില്‍ കത്തിച്ചതായി സോനു സമ്മതിച്ചതായി ആരോപിക്കപ്പെടുന്നു. ഗ്രേവാ ളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോനു പ്രവര്‍ത്തിച്ചതെന്നും കൊല നടത്താന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും സോനു പറഞ്ഞു.

പാന്ധറിനെ ഇന്ത്യയിലേക്ക് ഗ്രേവാള്‍ ക്ഷണിച്ചതിന് പിന്നില്‍ സാമ്പത്തീക ലക്ഷ്യമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള ഗ്രേവാള്‍ ഒളിവിലാണ്. സോനുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരയുടെ അസ്ഥികൂട അവശിഷ്ടങ്ങളും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Ads by Google
Thursday 18 Sep 2025 09.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google