Sunday, March 22, 2026 Last Updated 11 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 08.30 AM

പോലീസിനെ തിരിച്ചു വെടിവെച്ചു ; ദിഷാ പട്ടാണിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേരെയും എന്‍കൗണ്ടര്‍ ചെയ്തു

uploads/news/2025/09/801488/disha-patani.jpg

മുംബൈ: പ്രശസ്ത ബോളിവുഡ് നടി ദിഷാ പട്ടാണിയുടെ വീടിന് നേര്‍ക്ക് വെടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍ ആവുകയും പിന്നീട് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുകയും ചെയ്തു. സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ ബറയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള നടിയുടെ പരമ്പരാഗത വീടിനു നേരെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഈ സംഭവത്തില്‍ രണ്ടുപേരെ പിടികൂടുകയും അവര്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

അക്രമകളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ പോലീസിനെ നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. പ്രതികളായ ഇരുവരും രാജ്യാന്തര ക്രിമിനല്‍ സംഘവുമായി ബന്ധമുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ഹരിയാന എസ്റ്റി എഫ് യു പി എസ് ടി എഫ് എന്നിവരുടെ സംയുക്ത ഓപ്പറേഷനായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ നീങ്ങിയത്. ഇരുവരും പോലീസിനെ നേരെ വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കി ഉടന്‍തന്നെ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു പ്രതികളും മരിക്കുകയായിരുന്നു.

രവീന്ദ്രയും അരുണുമാണ് പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരു പിസ്റ്റള്‍, ഒന്നിലധികം ലൈവ് കാറ്ററിഡ്ജുകള്‍ എന്നിവ ഉള്‍പ്പെടെ ആയുധങ്ങളുടെ ഒരു ശേഖരവും അധികൃതര്‍ കണ്ടെത്തി. സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെയായിരുന്നു നടി ദിഷാ പട്ടാണിയുടെ വീടിന് പുറത്ത് വെടിവെയ്പ്പ് ഉണ്ടായത്. ഈ സമയത്ത് പട്ടാണിയുടെ പിതാവും വിരമിച്ച ഡിപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ജഗദീഷ് പട്ടാണി, മാതാവ്, നടിയുടെ മൂത്ത സഹോദരി എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടു പിന്നാലെ കാനഡ ആസ്ഥാനമായുള്ള സംഘടിത സങ്കലകളുമായി വിപുലമായി ബന്ധമുള്ള കുറ്റവാളികളായ ഗുണ്ടാസംഘം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

നടിയും സഹോദരിയും മത നേതാക്കളായ സന്ധ്യ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സംഘത്തിന്റെ അവകാശവാദം.

Ads by Google
Thursday 18 Sep 2025 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google