Sunday, March 22, 2026 Last Updated 7 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 08.05 AM

പാലക്കാട് മണ്ഡലത്തില്‍ സജീവമായി തിരിച്ചുവരണം ; ശബരിമലദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

uploads/news/2025/09/801486/rahul-mankoottam-police.gif

പത്തനംതിട്ട: വന്‍ വിവാദത്തിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി പാലക്കാട്ട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞദിവസം ശബരിമലയില്‍ എത്തിയ രാഹുല്‍ പുലര്‍ച്ചെ ദര്‍ശനം നടത്തുകയും ചെയ്തു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം സഭയില്‍ എത്തിയ രാഹുല്‍മാങ്കൂട്ടത്തില്‍ പെട്ടെന്ന് തന്നെ കുറിപ്പ് നല്‍കി മടങ്ങുകയും ചെയ്തിരുന്നു.

നിയമസഭാ സമ്മേളനത്തില്‍ യുവ എംഎല്‍എ എത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വന്‍ എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തില്‍ തന്റെ മണ്ഡലമായ പാലക്കാട് സജീവമാകാനാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം. രാത്രി 10 മണിയോടെ രാഹുല്‍ പമ്പയില്‍ എത്തിയ അദ്ദേഹം പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്.

വിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ കഴിഞ്ഞദിവസം നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിനും അദ്ദേഹത്തെ അവിടെ എത്തിച്ച തിരുവനന്തപുരം യൂത്ത്്‌ലീഗ് നേതാവ് നേമം ഷജീറിനും കനത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഷജീറിനെതിരേ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന് എത്താതെ മണ്ഡലത്തില്‍ സജീവമാകാനാണ് നോക്കുന്നത്.

അതേസമയം പാലക്കാട്ട രാഹുല്‍ എത്തിയാല്‍ ശക്തമായി പ്രതിഷേധവുമായി എത്താനാണ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. എംഎല്‍എ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പ്രതിഷേധിക്കാനാണ് ഡിവൈഎഫ്‌ഐ യുടേയും യുവമോര്‍ച്ചയുടേയും തീരുമാനം. രാഹുലിന് പാലക്കാട്ടെ കോണ്‍ഗ്രസ് ജില്ലാകമ്മറ്റിയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടുമെന്ന് ഉറപ്പില്ല. അതേസമയം യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കളും ഷാഫി പറമ്പില്‍ എംപിയെ പോലെയുള്ളവരും രാഹുലിന് സംരക്ഷണം നല്‍കുമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

Ads by Google
Thursday 18 Sep 2025 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google