Sunday, March 22, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 06.40 PM

‘ശിവഗിരി- മുത്തങ്ങ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണം, ജനം അറിയട്ടെ’; മുഖ്യമന്ത്രിക്ക് മറുപടിയുമായി എ.കെ ആന്റണി

താന്‍ ഡല്‍ഹിക്ക് പോയതോടെ സത്യം പറയാന്‍ ആരും ഇല്ലാതെയായി. താന്‍ മരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്നു പറയും. തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളാണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
uploads/news/2025/09/801399/4.gif
photo - facebook

തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആന്റണി പറഞ്ഞു .ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്തിയത് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും അതില്‍ തനിക്ക് അതിയായ വേദനയുമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.

21 വര്‍ഷമായി സിപിഐഎം ഇത് പാടിനടക്കുകയാണ്. ശിവഗിരി പോലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇ കെ നായനാരുടെ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണം. ആ ഒരേയൊരു അഭ്യര്‍ത്ഥനയേ മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും തനിക്കുള്ളൂവെന്നും ആന്റണി പറഞ്ഞു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം മുത്തങ്ങ വെടിവെപ്പില്‍ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി വ്യക്തമാക്കി. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേള്‍ക്കേണ്ടി വന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കണം. മാറാട് കലാപത്തിലും റിപ്പോര്‍ട്ട് പുറത്തുവരട്ടേയെന്നും ആന്റണി പറഞ്ഞു.

താന്‍ ഡല്‍ഹിക്ക് പോയതോടെ സത്യം പറയാന്‍ ആരും ഇല്ലാതെയായി. താന്‍ മരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്നു പറയും. തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളാണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആളുകളുടെ ചോര കണ്ടാല്‍ തനിക്ക് സന്തോഷം വരില്ല. ജീവിതത്തില്‍ ശരികളും തെറ്റുകളുമുണ്ട്. ശിവഗിരിയിലെ പോലീസ് നടപടി ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചതാണെന്നും ആന്റണി പറഞ്ഞു.

Ads by Google
Wednesday 17 Sep 2025 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google