Sunday, March 22, 2026 Last Updated 15 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 03.44 PM

പ്രധാനമന്ത്രിയുടെ അമ്മയുടെ AI വീഡിയോ നീക്കം ചെയ്യണം; കോൺഗ്രസിനോട് പട്ന ഹൈക്കോടതി

uploads/news/2025/09/801385/11.gif
photo-ANI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള AI വീഡിയോ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ പട്ന ഹൈക്കോടതി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

ബിഹാർ കോൺഗ്രസ് പോസ്റ്റ് ചെയ്ത ഈ AI വീഡിയോ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെ കോൺഗ്രസ് അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വീഡിയോയിൽ ഒരിടത്തും ഹീരാബെൻ മോദിയെ അപമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെൻ മോദിയുടെയും എഐ നിർമിത വിഡിയോ കോൺ​ഗ്രസ് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ രാഷ്ട്രീയത്തെക്കുറിച്ച് ഹീരാബെൻ മോദിയെ വിമർശിക്കുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് വലിയ വിമർശനം നേരിടുന്നുണ്ട്.

Ads by Google
Wednesday 17 Sep 2025 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google