Sunday, March 22, 2026 Last Updated 13 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 02.34 PM

തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വിജയം വോട്ടുകൊള്ളയിലൂടെ ; ഒരുലക്ഷം വോട്ടര്‍മാരെ കുത്തിത്തിരുകിയെന്ന് ആക്ഷേപം

uploads/news/2025/09/801374/suresh-gopi.gif

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ വിജയം തൃശ്ശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ കുത്തിതിരികിയാണെന്ന് ആരോപണവുമായി സീറോ മലബാര്‍സഭയുടെ തൃശൂര്‍ അതിരൂപത. ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞുവെന്ന തെറ്റായ പ്രചരണം ആര്‍എസ്എസ് നടത്തുകയാണെന്നും ഇപ്പോഴും ചൂണ്ടിക്കാട്ടുന്നു.

അതിരൂപതാ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം. പള്ളികളിലേക്കും, കരുവന്നൂര്‍ തട്ടിപ്പ് ഇരകളുടെ വീടുകളിലേക്കും, കോളനികളിലേക്കും സുരേഷ് ഗോപിയെ പറഞ്ഞുവിട്ടത് ആര്‍എസ്എസിന്റെ ഗൂഢ തന്ത്രമാണെന്നും ഇത് വോട്ടര്‍പട്ടികയിലെ കൊള്ള മറച്ചു പിടിക്കാനുള്ള ഗൂഡതന്ത്രമാണെന്നും ചില മെത്രാന്മാരും സമുദായിക നേതാക്കന്മാരും ആര്‍എസ്എസിന്റെ കെണിയില്‍ വീണുപോയെന്നും പറയുന്നു.

സുരേഷ് ഗോപിയുടെ യാത്രകള്‍ ആസൂത്രണം ചെയ്യുന്നത് ആര്‍എസ്എസ് ആണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും മണ്ഡലത്തിലെ സംഘടന ദൗര്‍ബല്യം മനസ്സിലാക്കി ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് ഈ വോട്ട് കൊള്ള.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഒരു ലക്ഷത്തി നാല്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകള്‍ ആണ് കൂടിയത്. 10.99% വര്‍ധനവ്. സുരേഷ് ഗോപി വിജയിച്ചതാകട്ടെ 74,686 വോട്ടിന്. ഈ പുതിയ ഒരു ലക്ഷം വോട്ടുകള്‍ എങ്ങനെ വന്നു എന്ന് തൃശ്ശൂര്‍ അതിരൂപത മുഖമാസികയായ കത്തോലിക്കാ സഭയിലെ ലേഖനം ചോദിക്കുന്നു.

മുഖപ്രസംഗത്തില്‍ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ന് നിരപരാധികളെ കൊടുക്കാന്‍ ഏറ്റവും വലിയ ആയുധമാണ് മാവോയിസ്റ്റ് ബന്ധം. ഇതെടുത്ത് മിഷണറിമാര്‍ക്ക് നേരെ ഉപയോഗിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗീയ അന്ധതയാണെന്നും ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.

Ads by Google
Wednesday 17 Sep 2025 02.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google