തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയമെന്നും വെന്റിലേക്കറിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ അപകടപരമായ സാഹചര്യമാണെന്നും ലോകത്തെ എല്ലാ രോഗങ്ങളുമുണ്ടെന്നും എന്നിട്ടും ആരോഗ്യവകുപ്പ് ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരി ക്കുകയാ ണെന്നും രോഗബാധ തടയാന്‍ ആവശ്യമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു.
അമീബിക് മസ്തിഷ്‌ക്കജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ആരോഗ്യമേഖലയ്ക്ക് നേരെ ഉയര്‍ത്തിയത്. നാലുമാസം പ്രായമുള്ള കുഞ്ഞിന് വരെ രോഗബാധയുണ്ടാകുകയാണെന്നും രോഗം എങ്ങിനെ വരുന്നെന്ന്് കണ്ടുപിടിക്കാനാകുന്നില്ലെന്നും ആരോഗ്യരംഗത്ത് സൗകര്യങ്ങള്‍ ഇല്ലെന്നും പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടേയും സഹായം തേടേണ്ടെയെന്നും ചോദിച്ചു.
ലൈഫ് സ്‌റ്റൈല്‍ രോഗങ്ങള്‍ കുടുന്നു. പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കേണ്ടതുണ്ട്. കോവിഡിന് ശേഷം അപകടകരമായ രീതിയില്‍ കേരളത്തിലെ മരണനിരക്ക് ഉയരുന്നു. എന്നിട്ടും കേരളം നമ്പര്‍ വണ്ണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ പ്രതിസന്ധി ഉയരുന്നു. പഞ്ഞിവരെ രോഗികള്‍ പുറത്തുപോയി മേടിക്കേണ്ടി വരുന്നു. ആശുപത്രി വികസനഫണ്ടിനെ നല്ലരീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയമായ അടിത്തറയാണ് വേണ്ടതെന്നും അതിന് പകരം ആരോഗ്യമന്ത്രി പഴയസര്‍ക്കാരിനെ വെച്ച് താരതമ്യം ചെയ്യുകയും പരസ്പര വിരുദ്ധ കാര്യം പറയുകയും പഴയ കണക്കുകള്‍ പറയുകയുമാണെന്നും പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധമാര്‍ഗ്ഗം കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.