Sunday, March 22, 2026 Last Updated 11 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 01.43 PM

ശബരിമല സ്വര്‍ണ്ണപ്പാളികളിലെ തൂക്കവ്യത്യാസം ; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ; വിജിലന്‍സ് എസ്പി അന്വേഷിക്കും

uploads/news/2025/09/801368/keral-highcourt.gif

കൊച്ചി:കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പി. അന്വേഷിക്കും. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് സംശയങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നാണ് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി ദേവസ്വം ബഞ്ച് ബുധനാഴ്ച പരിശോധിച്ചതിന് ശേഷമാണ് ചോദ്യം ഉയര്‍ത്തിയത്.

തൂക്കം കുറഞ്ഞുപോയ വിവരം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ എന്തുകൊണ്ടാണ് ഇതുവരെ അറിയാതെ പോയതെന്നും ഇക്കാര്യം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. അനുമതിയില്ലാതെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകാന്‍ തീരുമാനം എടുത്തതിലും കോടതി സംശയം ഉന്നയിച്ചു.

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് സ്വര്‍ണ്ണപീഠം കൂടി നിര്‍മ്മിച്ച് നല്‍കിയിരുന്നതായും ഇതിപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും പ്രതികരിച്ചിരുന്നു. മൂന്ന് പവന്‍ സ്വര്‍ണ്ണം ഉപയോഗിച്ച് ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് പീഠം കൂടി നിര്‍മ്മിച്ച് നല്‍കിയിരുന്നു. മറ്റു ലോഹങ്ങള്‍ കൂടി ചേരുന്നതായിരുന്നു ഈ പീഠം.

കോവിഡ് കാലത്ത് അത് ഭക്തരെ ഏല്‍പ്പിച്ച് എത്തിക്കുകയായിരുന്നു. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നതായും പറഞ്ഞു.

Ads by Google
Wednesday 17 Sep 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google