Sunday, March 22, 2026 Last Updated 15 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 12.30 PM

കേരളത്തില്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരത്തില്‍ 20 പേര്‍ മരിച്ചു ; വസ്തുതകള്‍ മറച്ചുവെക്കുന്നെന്ന് പ്രതിപക്ഷം

uploads/news/2025/09/801360/amoebic-encephalitis.gif

തിരുവനന്തപുരം: കേരളത്തില്‍ 20 ലധികം പേര്‍ മരണമടഞ്ഞ അമീബിക് മസ്തിഷ്‌ക്ക ജ്വരം ഗൗരവമേറിയ വിഷയമാണെന്നും യഥാര്‍ത്ഥ വസ്തുതകള്‍ ആരോഗ്യവകുപ്പ് മറച്ചുവെയ്ക്കുകയാണെന്നും പ്രതിപക്ഷം. ജനങ്ങള്‍ ആശങ്കയിലാണെന്നും എന്തുകൊണ്ടാണ് രോഗം വ്യാപിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍തപ്പുകയായിരുന്നെന്നും ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണെന്നും നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ എന്‍.ഷംസുദ്ദീന്‍ വ്യക്തമാക്കി.

ആരോഗ്യരംഗത്ത് ഒന്നാമത് എല്ലാം ഒന്നാമതാണെന്ന് പറയുന്ന ആരോഗ്യവകുപ്പിന് സംസ്ഥാനത്തെ ഡങ്കിപ്പനി പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ആക്ഷേപിച്ചു. സംസ്ഥാനത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണെന്നും നിപ്പയും ഇപ്പോള്‍ വര്‍ഷാവര്‍ഷം വരികയാണെന്നും രോഗങ്ങളെ നേരിടാനുള്ള ഒരു കര്‍മ്മപദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്നും പറഞ്ഞു. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്ത മസ്തിഷ്‌ക്കജ്വരം സംബന്ധിച്ച പഠനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പഠനം നടത്തിയതാണെന്നും പരസ്പരം പഴിചാരുകയാണെന്നും പറഞ്ഞു.

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാതെ പല തവണ ശസ്ത്രക്രിയകള്‍ മാറ്റിവെയ്‌ക്കേണ്ടി വരുന്ന സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ഇത് ആരോഗ്യവകുപ്പിന്റെ പരാജയമാണ്. പ്രശ്‌നത്തെ നേരിടാനുള്ള ആര്‍ജ്ജവം കാട്ടുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത് എന്നും പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമയത്തിന്‌മേല്‍ ചര്‍ച്ച നടക്കുകയായാണ്. 12 മണിക്കാണ് വിഷയം നിയമസഭ ചര്‍ച്ചയയ്ക്ക് എടുത്തത്. വിഷയം ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി.

Ads by Google
Wednesday 17 Sep 2025 12.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google