Sunday, March 22, 2026 Last Updated 14 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 10.45 AM

അമീബിക് മസ്തിഷ്‌ക്ക ജ്വരത്തില്‍ ചര്‍ച്ചയാകാമെന്ന് ആരോഗ്യമന്ത്രി ; രണ്ടാം ദിവസവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച

uploads/news/2025/09/801346/kerala-assembley.gif

തിരുവനന്തപുരം: നിയമസഭയുടെ സമ്മേളനത്തിന്റെ രണ്ടാം ദിവസവും അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടക്കും. അമീബിക് മസ്തിഷ്‌കജ്വരം അടക്കമുള്ള ആരോഗ്യമേഖലയിലെ സമീപകാലത്തെ പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാമെന്ന് ആേരാഗ്യമന്ത്രി വ്യക്തമാക്കി.

ഇതോടെ തുടര്‍ച്ചയായി രണ്ടാം ദിവസവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് 17 ലധികം പേര്‍ മരണമടഞ്ഞ മസ്തിഷ്‌ക്ക ജ്വരം അടക്കമുള്ള കാര്യങ്ങള്‍, ആരോഗ്യവകുപ്പിന് സംഭവിച്ച വീഴ്ച തുടങ്ങി അനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തേ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നല്‍കിയ നോട്ടീസ് പൊതുജനാരോഗ്യവിഷയം ആയതിനാല്‍ ഇതിന്റെ വസ്തുതകളും യാഥാര്‍ത്ഥ്യവും കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടതുള്ളത് കൊണ്ട് ചര്‍ച്ചയാകാമെന്ന് ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

തുടര്‍ന്ന് 12 മണിക്ക് ചര്‍ച്ചയ്ക്ക് എടുക്കുമെന്നും രണ്ടു മണിക്കൂര്‍ സമയം നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ചയ്ക്ക് എടുത്തതിലൂടെ സര്‍ക്കാരിന്റെ ധൈര്യമാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് ഇടതുപക്ഷ അംഗങ്ങളുടെ പ്രതികരണം. ഇന്നലെ കേരളത്തിലെ കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസും അംഗീകരിച്ചിരുന്നു. ഉച്ചയക്ക് 12 മണിയോടെ തുടങ്ങിയ ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്.

Ads by Google
Wednesday 17 Sep 2025 10.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google