Sunday, March 22, 2026 Last Updated 13 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 09.55 AM

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെഷന്‍; പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാനും നോക്കി

uploads/news/2025/09/801341/forest-officer.gif

കല്‍പറ്റ: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെഷന്‍. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ കെ കെ രതീഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അര്‍ധരാത്രി ഓഫിസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ഇതിന് പിന്നാലെ രതീഷ്‌കുമാറിന്റെ കേസില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നു. അതിജീവിതയ്ക്ക് പണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരിട്ട പീഡന ശ്രമത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്.

'കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണ്.' എന്നാണ് രതീഷ് നല്‍കുന്ന മറുപടി. അതേസമയം മുമ്പ് വനംവകുപ്പിലെ തന്നെ രണ്ട് പീഡന പരാതികളില്‍ ആരോപണ വിധേയനാണ് രതീഷ്. ഇയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടായിട്ടും കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് പടിഞ്ഞാറത്തറ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Wednesday 17 Sep 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google