Sunday, March 22, 2026 Last Updated 9 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 09.16 AM

രാഹുല്‍മാങ്കൂട്ടത്തിന് നിയമസഭയിലേക്ക് വരാന്‍ സഹായം നല്‍കി ; നേമം ഷാജിറിനെതിരേ കെപിസിസി നടപടിക്കൊരുങ്ങുന്നു

uploads/news/2025/09/801338/nemam-shajir.gif

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി നേമം ഷാജിറിനെതിരേ കെപിസിസി നേതൃത്വം നടപടിക്കൊരുങ്ങുന്നു. ഇദ്ദേഹത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതികള്‍ പ്രവഹിക്കുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസിനൊന്നാകെ നാണക്കേട് വരുത്തുന്ന പ്രവര്‍ത്തിയെന്നാണ് പരാതികളില്‍ ഭൂരിപക്ഷവും.

ഷാജിറിനെതിരേ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമാണ് നേതാക്കള്‍ പരാതി നല്‍കിയി രിക്കുന്നത്. തെറ്റായ സന്ദേശം നല്‍കുന്നെന്നാണ് ആക്ഷേപം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയിരുന്നു. നാടകീയമായി രാഹുലിനെ സഭയില്‍ എത്താന്‍ സഹായിച്ചതും കാറില്‍ കൂടെയുണ്ടായിരുന്നതും നേമം ഷജീറായിരുന്നെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഷജീറിനെതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഗുരുതരമായ ആരോപണം ഉയര്‍ന്ന രാഹുല്‍ മാങ്കുട്ടത്തിലിന്റെ സാന്നിദ്ധ്യം സഭയില്‍ കോണ്‍ഗ്രസ് പിണറായിസര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളെ ദുര്‍ബ്ബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭരണപക്ഷം വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഒളിയമ്പ എയ്തിരുന്നു. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഇത് കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതല്ല സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

Ads by Google
Wednesday 17 Sep 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google