Sunday, March 22, 2026 Last Updated 15 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 07.10 AM

പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു ട്രംപ് ; ഇന്ത്യയുമായി മഞ്ഞുരുക്കാന്‍ അമേരിക്കന്‍ നീക്കം

uploads/news/2025/09/801292/modi-and-trump.gif

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദമുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി യുമായി മഞ്ഞുരുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ഇന്ന് മോദിയുടെ 75-ാം ജന്മദിനത്തില്‍ പിറന്നാള്‍ ആശംസിച്ച് മോദി രംഗത്ത് വന്നു. പ്രധാനമ ന്ത്രിയെ നേരിട്ട് വിളിച്ചാണ് ആശംസ അറിയിച്ചത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ യായ ട്രൂത്ത് സോഷ്യലില്‍ കുറിപ്പിടുകയും ചെയ്തു. ആഴ്ചകളോളം വിമര്‍ശിച്ച ശേഷമാണ് ഈ നടപടി.

ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഇങ്ങനെ കുറിച്ചു: 'എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മനോഹരമായ ഫോണ്‍ സംഭാഷണം നടത്തി. അദ്ദേഹത്തിന് വളരെ സന്തോഷകരമായ ജന്മദിനം ആശംസിച്ചു! അദ്ദേഹം ഒരു മികച്ച ജോലി ചെയ്യുന്നു. നരേന്ദ്ര: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി!'

'എന്റെ 75-ാം ജന്മദിനത്തില്‍ ഫോണ്‍ വിളിച്ചതിനും ഊഷ്മളമായ ആശംസകള്‍ നേര്‍ന്നതിനും എന്റെ സുഹൃത്ത്, പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ ഞാനും ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു.' പ്രധാനമന്ത്രി മോദി എക്‌സില്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ഒരു പോസ്റ്റിലൂടെ മറുപടി നല്‍കി.

മാസങ്ങളായി, ട്രംപ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെ വിമര്‍ശിച്ചിരുന്നു. ഇത് യുക്രെയ്ന്‍ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യയും കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിക്കുകയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% നികുതി ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച, അതിപ്രധാനമായൊരു നീക്കത്തിലൂടെ, അദ്ദേഹം പ്രധാനമന്ത്രി മോദിയെ വിളിച്ച് വിമര്‍ശനങ്ങളൊന്നും പറയാതെ ജന്മദിനാശംസകള്‍ നേര്‍ന്നു, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Ads by Google
Wednesday 17 Sep 2025 07.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google