Saturday, March 28, 2026 Last Updated 2 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 07.21 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2024-ല്‍ സിവില്‍ നമ്പര്‍. 111

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2024-ല്‍ സിവില്‍ നമ്പര്‍. 111

വാദികള്‍ : (1) കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് വില്ലേജില്‍ നട്ടാശേരി കരയില്‍ എസ്.എച്ച്. മൗണ്ട് പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ പി.ജി. ശിവദാസ് മകന്‍ 44 വയസുള്ള പ്രമോദ് പി.എസ്.
(2) കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് വില്ലേജില്‍ നട്ടാശേരി കരയില്‍ എസ്.എച്ച്. മൗണ്ട് പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ പടമറ്റത്തില്‍ വീട്ടില്‍ സ്റ്റീഫന്‍ എം.എ. മകന്‍ 33 വയസുള്ള സ്റ്റിജു സ്റ്റീഫന്‍.
6-ാം പ്രതി : കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് വില്ലേജില്‍ നട്ടാശേരി കരയില്‍ എസ്.എച്ച്. മൗണ്ട് പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ കുഴിപറമ്പില്‍ വീട്ടില്‍ രാജഗോപാല്‍ മകള്‍ 38 വയസുള്ള ബീന.
7-ാം പ്രതി : കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് വില്ലേജില്‍ നട്ടാശേരി കരയില്‍ എസ്.എച്ച്. മൗണ്ട് പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ കുഴിപറമ്പില്‍ വീട്ടില്‍ രാജഗോപാല്‍ മകള്‍ 30 വയസുള്ള രാജി (Raji).

ടി 6-ഉം 7-ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്.

അന്യായ പട്ടിക 5-ാം നമ്പരിനെ സംബന്ധിച്ച് വാദികളുടെ പ്രെസ്‌ക്രിപ്റ്റീവ് ഈസ്‌മെന്റ് അവകാശം പ്രഖ്യാപിച്ചു കിട്ടുന്നതിനും പ്രതികളോ അവര്‍ക്കു കീഴില്‍ മറ്റാളുകളോ പട്ടിക 6-ാം നമ്പര്‍ നടപ്പാതയിലേക്ക് അതിക്രമിച്ചു കടക്കുന്നതില്‍ നിന്നും അതിന്റെ ഇരുവശത്തുമുള്ള അതിര്‍ത്തി മതിലും അതിന്റെ വടക്കുവശത്ത് അവര്‍ നിര്‍മിച്ച തൂണുകളും ഗെയ്റ്റും പൊളിച്ചുമാറ്റുന്നതില്‍ നിന്നും പട്ടിക 5-ാം നമ്പര്‍ കൈയേറ്റം ചെയ്ത് കൈവശപ്പെടുത്തുന്നതില്‍ നിന്നും അന്യായ പട്ടിക 6-ാം നമ്പര്‍ നടപ്പാതയിലോ അതിനു കുറുകയോ ഏതെങ്കിലും തടസങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും തടയുന്നതിനും അന്യായ പട്ടിക 6-ാം നമ്പര്‍ പാതയുടെ സമാധാനപരമായ ഉപയോഗത്തിന് തടസം സൃഷ്ടിക്കുന്നതില്‍ നിന്നും പ്രതികളെ തടയണമെന്നും മറ്റും ആവശ്യപ്പെട്ട് വാദികള്‍ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ അന്യായം സംബന്ധിച്ച് ഈ കേസിലെ 6-ഉം 7-ഉം പ്രതികളായ നിങ്ങള്‍ക്ക് ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും പല പ്രാവശ്യം സമന്‍സും നോട്ടീസും അയച്ചതില്‍ 6-ഉം 7-ം പ്രതികളായ നിങ്ങള്‍ കോടതി മുമ്പാകെ മനഃപൂര്‍വം ഹാജരാകാതിരുന്നിട്ടുള്ളതും ആണ്. ഈ നമ്പര്‍ കേസ് സംബന്ധിച്ച് 6-ഉം 7-ഉം പ്രതികളായ നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം ആയത് കേസിന്റെ അടുത്ത അവധി ദിവസമായ 13.10.25 തീയതി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ നമ്പര്‍ കേസ് സംബന്ധിച്ച് 6-ഉം 7-ഉം പ്രതികളായ നിങ്ങള്‍ക്ക് യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലാ എന്നുകണ്ട് കേസ് വിധിയാകുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഏറ്റുമാനൂര്‍ വാദി ഭാഗം അഡ്വക്കേറ്റ്:

കെ. വിനോദ്കുമാര്‍ (ഒപ്പ്)

4.8.2025

Ads by Google
Tuesday 16 Sep 2025 07.21 PM
YOU MAY BE INTERESTED