Sunday, March 22, 2026 Last Updated 46 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 01.25 PM

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് 11 കേസുകളില്‍ പ്രതി ; രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി

uploads/news/2025/09/801183/pinarayi.gif

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മന്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ടി സിദ്ദീഖ് എന്നീ എംഎല്‍എമാരുടെ ചോദ്യത്തിന് രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പോലീസിനെ തല്ലിയത് ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയായ ആളെ പിന്നെ പോലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങിക്കൊടുക്കുമോയെന്ന് നേരത്തേ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദിറും പറഞ്ഞു. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി.
സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജീപ്പില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി. എസ്ഐ സ്വാഭാവികമായും ചെറുത്തു. എസ്ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പൊലീസിനെ അടിച്ചു. അപ്പോള്‍ പൊലീസ് കൂടുതല്‍ സ്ട്രെങ്ത്ത് ആവശ്യപ്പെട്ടു. കൂടുതല്‍ പൊലീസുകാര്‍ വന്നിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതെന്നും പറഞ്ഞു.

പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും ഉന്നയിച്ചുള്ള അടിയന്തര പ്രമേയം നിയമസഭയില്‍ നടക്കുകയാണ്. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പിന്നാലെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ചര്‍ച്ചയ്ക്കുള്ള സമയം സ്പീക്കര്‍ അനുവദിച്ചു.

Ads by Google
Tuesday 16 Sep 2025 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google