Sunday, March 22, 2026 Last Updated 10 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 10.57 AM

ഇത് കുഞ്ഞുങ്ങളെ കൊല്ലുന്നതല്ല, സംരക്ഷിക്കുന്ന സര്‍ക്കാര്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിയമ്പെയ്ത് ആരോഗ്യമന്ത്രി

uploads/news/2025/09/801159/veena-george.gif

തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ വിവാദ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഒളിയമ്പെയ്ത് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. ഈ സര്‍ക്കാര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നവരല്ല സംരക്ഷിക്കുന്നവരാണെന്നായിരുന്നു വീണാജോര്‍ജ്ജിന്റെ മറുപടി. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്.

ഇന്നലെ നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പടക്കം അവഗണിച്ചാണ് രാഹുല്‍ നിയമസഭയിലേക്കെത്തിയത്. സഭയില്‍ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിക്കുകയും രാഹുല്‍ സഭയില്‍ നിന്നിറങ്ങുകയുമായിരുന്നു. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. രാഹുലിനെ സഭയില്‍ എത്തിച്ച ഷജീറിനെതിരേ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍.

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയര്‍മാനുമാണ് പരാതി നല്‍കും. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Ads by Google
Tuesday 16 Sep 2025 10.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google