കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ വമ്പന്മാര്‍. സംഭവത്തില്‍ 14 കേസുകളാണ് വിവിധ ജില്ലകളിലായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവില്‍ പോയിരിക്കുന്ന പ്രതികള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പ്, ആര്‍പിഎഫ് ഉന്നതോദ്യോഗസ്ഥരും യൂത്ത്‌ലീഗ് നേതാവും പ്രതികളില്‍ പെടുന്നു.
നാല് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിചിരിക്കുന്നത്. കാര്‍ഗോഡ് ജില്ലയിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കമാണ് കേസിലെ പ്രതികള്‍. ജില്ലയില്‍ മാത്രം എട്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍.
രണ്ട് വര്‍ഷമായി 16കാരന് പ്രതികളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടിവന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ മാതാവ് കണ്ടിരുന്നു. തുടര്‍ന്ന് മാതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രതികളില്‍ അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.