Sunday, March 22, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 08.51 AM

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം ; ഒമ്പതു പേരുടെ നില ഗുരുതരം

uploads/news/2025/09/801145/KSRTC.gif

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം ഒമ്പതു പേരുടെ നില ഗുരുതരം. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

സ്വിഫ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്. അടിപ്പാത നിര്‍മ്മാണത്തിലുള്ള കമ്പിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നോ എന്ന് വ്യക്തമല്ല.

Ads by Google
Tuesday 16 Sep 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google