Sunday, March 22, 2026 Last Updated 47 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 02.39 PM

കുട്ടികളെ ഓൺലൈനിൽ ലൈംഗികമായി ചൂഷണം ചെയ്തവർക്ക് 15 വർഷം തടവ്, 10 ലക്ഷം ദിർഹം പിഴ, നാടുകടത്തൽ, എട്ട് പേരെ ശിക്ഷിച്ച് അബുദാബി കോടതി

abu dhabi
photo; representative

അബുദാബി: ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയ എട്ട് പേർക്ക് അബുദാബി ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ പ്രലോഭിപ്പിച്ച്, . കുട്ടികളെ ഉൾപ്പെടുത്തി മോശം ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടർന്നാണ് ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് മൂന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റവാളികൾക്ക് ഭാവിയിൽ ഒരു ഇൻഫർമേഷൻ നെറ്റ്‌വർക്കും ലഭിക്കാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.

ശിക്ഷിക്കപ്പെട്ടവരുടെ അനുബന്ധ ഓൺലൈൻ അക്കൗണ്ടുകൾ എല്ലാം അടച്ചുപൂട്ടണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയായതിന് ശേഷം മൂന്ന് പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Ads by Google
Monday 15 Sep 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google