Sunday, March 22, 2026 Last Updated 47 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 01.52 PM

പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ല, അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ ; ലൈംഗികാരോപണങ്ങളില്‍ മറുപടി പറയാതെ രാഹുല്‍

uploads/news/2025/09/800980/rahul-mankoottathil-1.jpg

തിരുവനന്തപുരം: പാര്‍ട്ടിയെ ഒരു കാലത്തും ധിക്കരിച്ചിട്ടില്ലെന്നും ആരോപണം വന്ന ദിവസം വിശദമായി മാധ്യമങ്ങളെ കണ്ട ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എന്നും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. സസ്‌പെന്‍ഷന്‍ കാലാവധിയിലുള്ള ഒരു പ്രവര്‍ത്തകന്‍ എങ്ങനെ പെരുമാറണമെന്ന് തനിക്കറിയാമെന്നും പറഞ്ഞു.

ഇന്ന് നിയമസഭാ സമ്മേളനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം ലൈംഗികാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ കൊന്നു തിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരാണ് അന്വേഷിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സഭയ്ക്കുള്ളില്‍ പ്രത്യേക ബ്ലോക്കിലായിരുന്നു രാഹുലിന്റെ സീറ്റ്.

പ്രതിപക്ഷനിരയില്‍ നിന്ന് കുറിപ്പ് ലഭിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങിയ രാഹുല്‍ പിന്നീട് എംഎല്‍എ ഹോസ്റ്റലിലേക്ക് പോയി. സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അവഗണിക്കുകയും ചെയ്തു. പാലക്കാട് വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ താരമായാണ് കഴിഞ്ഞ സമ്മേളനത്തില്‍ രാഹുല്‍ നിയമസഭയില്‍ എത്തിയത്. ലൈംഗിക ആരോപണ വിവാദങ്ങളില്‍ പാര്‍ട്ടി കൈവിട്ട രാഹുലിന്റെ രണ്ടാം വരവ് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു.

Ads by Google
Monday 15 Sep 2025 01.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google