Sunday, March 22, 2026 Last Updated 6 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 12.55 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ തടഞ്ഞ് എസ്എഫ്‌ഐ.; വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

uploads/news/2025/09/800970/rahul-mankoottathil12.jpg

തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുടുങ്ങിയതിന് ശേഷം നിയമസഭാ സമ്മേളനത്തിന് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ തടഞ്ഞ് എസ്എഫ്‌ഐ. എംഎല്‍എ സ്ഥാനം രാഹുല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് പിന്‍വശത്ത് വെച്ചാണ് രാഹുലിനെ തടഞ്ഞത്. വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വാഹനത്തില്‍ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. തങ്ങള്‍ ഇവിടെയുണ്ടെന്ന് കാണിക്കാന്‍ വേണ്ടി വന്നതാണെന്നും തങ്ങള്‍ തങ്ങളുടെ പ്രതിഷേധം കാണിക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനോട് പറഞ്ഞു.

ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിര്‍ദേശം തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്.

പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്. അതേസമയം രാഹുല്‍ എത്തിയത് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിര്‍ന്ന നേതാക്കള്‍ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് രാഹുല്‍ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നുമാണ് സൂചന.

Ads by Google
Monday 15 Sep 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google