Sunday, March 22, 2026 Last Updated 44 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 15 Sep 2025 11.13 AM

ചെയ്യാന്‍ കഴിയുന്നതേ പറയൂ... പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കാറില്ലെന്ന് സുരേഷ്‌ഗോപി ; താന്‍ കാരണം ഒരാള്‍ക്ക വീടു കിട്ടിയല്ലോയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

uploads/news/2025/09/800955/suresh-gopi.jpg

തിരുവനന്തപുരം: ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ പറയാറുള്ളെന്നും പാലിക്കാന്‍ കഴിയാത്ത വാദഗ്ദാനം നല്‍കാനില്ലെന്നും ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലി അല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. താന്‍ കാരണം കഴിഞ്ഞ രണ്ടു കൊല്ലമായിട്ടും വീട് വെച്ചുകൊടുക്കാന്‍ തയ്യാറാകാതിരുന്നവര്‍ വീടു വെച്ചുകൊടുക്കാന്‍ മുമ്പോട്ട് വന്നതില്‍ സന്തോഷമെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തേ സുരേഷ്‌ഗോപി തനിക്ക് നിവേദനം നല്‍കാനെത്തിയ ആളെ മടക്കി അയച്ചിത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍പ്പ് പുള്ളില്‍ നടത്തിയ കലുങ്ക് വികസന സംവാദത്തില്‍ തനിക്ക് വീടിനായി നിവേദനം നല്‍കിയ കൊച്ചു വേലായുധനെ കേന്ദ്രമന്ത്രി മടക്കി അയച്ചിരുന്നു. വായിക്കാന്‍ പോലും മിനക്കെടാതെ വയോധികനില്‍ നിന്ന് നിവേദനമടങ്ങിയ കവര്‍ മടക്കിനല്‍കി വീട് നിര്‍മ്മാണ പ്രശ്നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കൊച്ചുവേലായുധന് വീടുവെച്ചുകൊടുക്കുമെന്ന പറഞ്ഞ് സിപിഐഎമ്മും രംഗത്ത് വന്നു. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദറാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവര്‍ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി'എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഐഎം നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്.

സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു വ്യക്തീകരണം,
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാര്‍ത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
?? ഒരു പൊതുപ്രവര്‍ത്തകനായി, എനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.
?? പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് എന്റെ ശൈലി അല്ല.
?? ഭവനനിര്‍മ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം.
?? എന്റെ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
?? അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാന്‍ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ... കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ...
ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്ട്രീയ കളികള്‍ക്കല്ല, യഥാര്‍ത്ഥ പരിഹാരങ്ങള്‍ക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.

അതേസമയം കൊച്ചു വേലായുധന്‍ നിവേദനവുമായി വരുമ്പോള്‍ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്‍കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല്‍ നിവേദനം നല്‍കിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Ads by Google
സ്വന്തം ലേഖകന്‍
Monday 15 Sep 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google