Sunday, March 22, 2026 Last Updated 47 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 10.54 AM

സ്കൂൾ പരിസരത്ത് വേഗപരിധി 30 കിലോമീറ്റർ മറികടക്കരുത്; നിയമലംഘനത്തിന് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും: അബുദാബി പൊലീസ്

safety

അബുദാബി: സ്കൂൾ പരിസരത്തെ വേഗപരിധി പാലിച്ച് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്. സ്കൂൾ പരിസരങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗം മറികടക്കാൻ പാടില്ല. ഗതാഗത നിയമം പാലിച്ചും സുരക്ഷിതമായും വാഹനമോടിക്കണമെന്നും ഡ്രൈവർമാരോട് അഭ്യർഥിച്ചു.

നിർദിഷ്ട പാർക്കിങിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ. മറ്റു വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കും വിധത്തിലും ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത പാർക്കിങിലും വാഹനം നിർത്തിയിടാൻ പാടില്ല. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട സ്കൂൾ ബസിൽനിന്നും 5 മീറ്റർ അകലത്തിലാണ് മറ്റു വാഹനങ്ങൾ നിർത്തിയിടണം.

നിയമം ലംഘിച്ച് മുന്നോട്ടെടുക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാനും തിരിച്ചെടുക്കാനും എത്തുന്ന രക്ഷിതാക്കളും ഈ നിയമം പാലിക്കണമെന്നും ഓർമിപ്പിച്ചു.

Ads by Google
Monday 15 Sep 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google