Sunday, March 22, 2026 Last Updated 5 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 10.30 AM

' ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവള്‍ ആണ് ഞാന്‍, തളര്‍ന്നുകിടക്കാന്‍ നേരമില്ല' ; സീമ ജി നായര്‍

seema g nair

മിനിസ്‌ക്രീന്‍- ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സീമ ജി നായര്‍. ലൈംഗീക ചൂഷണ ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സീമ ജി നായര്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. വലിയ വിമര്‍ശനങ്ങളാണ് സീമ ജി നായര്‍ക്ക് നേരെ ഉയര്‍ന്നത്. ഇപ്പോള്‍ ഈ വഷയത്തില്‍ കുടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ത്താന്‍ ആളുകള്‍ ഉണ്ടാകുമെന്നും ആ സമയങ്ങളില്‍ തളര്‍ന്നുപോയാല്‍ ചവട്ടി അരക്കാനായി അനേകം കാലുകള്‍ പൊങ്ങിവരുമെന്നും സീമ പറയുന്നു. രാഹുലിനു വേണ്ടി പിആര്‍ ചെയ്യുന്നുവെന്ന ആരോപണത്തിനും സീമ മറുപടി നല്‍കുന്നുണ്ട്. പിആര്‍ ചെയ്ത് പൈസ വാങ്ങിക്കാനായി മാത്രം ശമ്പളം കൊടുത്തു ഒരാളെ നിര്‍ത്തിയിട്ടുണ്ടെന്നും പിആര്‍ വര്‍ക്ക് ചെയ്യുന്നതായിരിക്കുമെന്നും നടി മറുപടിയായി പറയുന്നു.

സീമ. ജി. നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ശുഭദിനം. ഒന്നും കൂടി പറയട്ടെ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ '..ഒരാളുടെ നന്മയെകുറിച്ച് പറയാന്‍ ,ആര്‍ക്കും വാക്കുകള്‍ കിട്ടില്ല ,പലരും നിശബ്ദര്‍ ആയിരിക്കും ..പക്ഷെ ചര്‍ച്ചഅയാളുടെ തിന്മയെ കുറിച്ചാണെങ്കില്‍ (അവര്‍ വിശ്വസിക്കുന്ന തിന്മ )മൂകന്‍മാര്‍ പോലും സംസാരിക്കും ..ഇന്നലെവരെ ചെയ്ത എല്ലാ കാര്യങ്ങളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകും,ഇല്ലെങ്കില്‍ ഇല്ലാതാക്കും ..ഇന്നലെ വരെ ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ ആയിരുന്നെങ്കില്‍,ഇന്ന് ശ്മശാനഭൂമിയില്‍ കുറെ ശവക്കല്ലറകളുടെ നടുവില്‍ ഒറ്റപെട്ടവരായി തീരും ,ആ കുഴിമാടങ്ങളില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിക്കാനായി മാത്രം ആവരുത് ഈ ജന്മം ..പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ത്താന്‍ ആള്‍ക്കാര്‍ ഉണ്ടാകും ,ഒരിക്കലും ഇല്ലാത്ത ഒരുമ ഈ കാര്യത്തില്‍ ഉണ്ടാകും ..ആ സമയങ്ങളില്‍ തളര്‍ന്നുപോയാല്‍ ചവട്ടി അരക്കാനായി അനേകം കാലുകള്‍ പൊങ്ങിവരും ..അങ്ങനെ ഒരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് ..ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവള്‍ ആണ് ഞാനും ,അന്നൊക്കെ തളര്‍ന്നിരുന്നുവെങ്കില്‍ ഈ ഭൂമിയില്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു ,ഇപ്പോളും ഫൈറ്റ് ചെയ്താണ് ജീവിക്കുന്നത് ,തളര്‍ന്നുകിടക്കാന്‍ നേരമില്ല ..ഒരാളെ കൂട്ടം കൂടി ആക്രമിക്കുമ്പോള്‍ എന്ത് നേടുന്നെന്നു പലപ്പോളും ചിന്തിച്ചിട്ടുണ്ട് ,അവര്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുമോ ??കഴിയുമയിരിക്കും ,അങ്ങനെ ചെയ്യുന്നവര്‍ക്കയിരിക്കും ശാന്തിയും ,സമാധാനവും ഉണ്ടാവുക..(പ്രത്യേക ശ്രദ്ധയ്ക്ക് PR WORK ചെയ്യുന്നതാണ് ..പൈസ വാങ്ങിയാണ് ചെയ്യുന്നത് ..ഫ്രീ ആയിട്ട് സമൂഹ മാധ്യമങ്ങളില്‍ ഏഴുതും എന്ന് ആരും കരുതരുത് ..പൈസ വാങ്ങിക്കാനായ് മാത്രം ഒരാളെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട് )

Ads by Google
Monday 15 Sep 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google