Sunday, March 22, 2026 Last Updated 1 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Sep 2025 09.13 PM

പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസ്; സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി

suspension

തിരുവനന്തപുരം : പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4മണിക്കും നും 5 മണിക്കും ഇടയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വാഹനം പാറശാല എസ്എച്ച്ഒ അനില്‍കുമാറിന്റേതെന്ന് തിരിച്ചറിഞ്ഞത്. തന്റെ വാഹനമാണ് ഇടിച്ചതെന്നും ഇടിയേറ്റ് വീണയാള്‍ എഴുന്നേല്‍ക്കുന്നത് കണ്ടുവെന്നും അതുകൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്. വാഹനം ഓടിച്ചത് എസ്എച്ച്ഒ തന്നെയെന്ന് സ്ഥിരീകരിക്കുന്ന തിരുവല്ലം ടോള്‍ പ്ലാസയിലെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക ലഭിച്ചു. നീതി വേണമെന്ന് മരിച്ച രാജന്റെ സഹോദരി ബേബി ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. പാവങ്ങളായതിനാല്‍ അധികൃതര്‍ അവഗണിക്കുന്നതായും ആരോപിച്ചു.

Ads by Google
Sunday 14 Sep 2025 09.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google