Sunday, March 22, 2026 Last Updated 45 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Sep 2025 07.36 PM

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഇല്ല

uploads/news/2025/09/800832/00-erthu.gif
photo; representative image

ഗുവാഹത്തി : ∙ അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. ആളപായമോ നാശനഷ്ട‌മോ ഉണ്ടായതായി വിവരമില്ല. ഇന്നു വൈകിട്ട് 4. 4നാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ഉദൽഗുഡി ജില്ലയിലാണ് പ്രഭവകേന്ദ്രം.

ഭൂമിയിൽ അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ആളുകൾ വീടുകളിൽനിന്നും മറ്റും പുറത്തേക്കിറങ്ങി ഓടിയെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വട‌ക്കൻ ബംഗാളിലും ഭൂട്ടാനിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.

Ads by Google
Sunday 14 Sep 2025 07.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google