പത്തനംത്തിട്ട : പി പി മുകുന്ദൻ അനുസ്മരണത്തിൽ നിന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരായ കെ പി പ്രകാശ് ബാബു (സിറ്റി), പ്രൊഫുൽ കൃഷ്ണ (നോർത്ത്), ദേവദാസ് (റൂറൽ) എന്നിവർ വിട്ടുനിന്നു. സി സദാനന്ദൻ, എം ടി രമേശ്, വത്സൻ തില്ലങ്കേരി എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. അതേസമയം അനുസ്മരണ പരിപാടിയ്ക്കിടെ ഒളിയമ്പുമായി എം ടി രമേഷ് രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയ പ്രവർത്തനം എന്നാണ് അദ്ദേഹം പറഞ്ഞത്. പലരും ലൈക്ക് കിട്ടാൻ മാത്രമാണ് പാർട്ടിയിൽ പണി എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാൻസ് അസോസിയേഷൻ ഉണ്ടാക്കലല്ല പൊതുപ്രവർത്തനം. പണ്ട് ജനങ്ങളോട് നേരിട്ട് സംവദിച്ചാണ് പൊതുപ്രവർത്തനം നടത്തിയത്. ആഘോഷിക്കൽ മാത്രമായി പൊതു പ്രവർത്തനം. സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ജനങ്ങളുമായി സംബന്ധിച്ച് നേതാവായ വ്യക്തിയാണ് പി പി മുകുന്ദൻ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയം. ധാർമിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായി. ഗ്രൗണ്ടിൽ ഇറങ്ങി പണിയെടുക്കുന്നില്ല. നേരത്തെ ജനങ്ങളോട് നേരിട്ട് സംവദിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. രാഷ്ട്രീയ പ്രവർത്തനം ആഘോഷിക്കൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. കെ പി പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണ, ദേവദാസ് എന്നിവരാണ് വിട്ടുനിന്നത്. സി സദാനന്ദൻ എം പി, എം ടി രമേശ്, വത്സൻ തില്ലങ്കേരി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. എം ടി രമേശ് ഗ്രൂപ്പിന്റെ പരിപാടിയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പി പി മുകുന്ദൻ സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. എം ടി രമേശാണ് ട്രസ്റ്റിന്റെ ചെയർമാൻ.