Sunday, March 22, 2026 Last Updated 46 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 02.01 PM

മണിപ്പൂരില്‍ കലാപ ഇരകളെ സന്ദര്‍ശിച്ച് മോദി ; 7,300 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

uploads/news/2025/09/800649/modi.jpg

ഇംഫാല്‍: മണിപ്പൂരില്‍ കലാപം കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കലാപ ഇരകളെ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ എത്തിയാണ് വംശീയ അക്രമത്തിന് ഇരയായവരെ സന്ദര്‍ശിച്ചത്. 2023ല്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തില്‍ അനേകര്‍ മരണമടഞ്ഞിരുന്നു. വീടുകള്‍ നഷ്ടപ്പെട്ടവരും നാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടവരും അക്രമത്തിന് ഉള്‍പ്പെടുന്നു.

ചുരാചന്ദ്പൂരില്‍ 7,300 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. നഗര റോഡുകള്‍, ഹൈവേ പദ്ധതികള്‍, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള നിരവധി ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നഗരത്തിലെ പീസ് ഗ്രൗണ്ടില്‍ തന്റെ പ്രസംഗത്തിന് മുമ്പ് പ്രധാനമന്ത്രി കൊച്ചുകുട്ടികളെ അഭിവാദ്യം ചെയ്യുന്നതും അവരില്‍ നിന്ന് ഒരു പൂച്ചെണ്ടും പെയിന്റിംഗും സ്വീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനില്‍ കുട്ടികളില്‍ ഒരാളില്‍ നിന്ന് ലഭിച്ച പക്ഷി തൂവലുകള്‍ ഉള്ള തൊപ്പി പ്രധാനമന്ത്രി മോദി ധരിച്ചിരുന്നു.

2014 ല്‍ അധികാരമേറ്റതിനുശേഷം മണിപ്പൂര്‍ പോലുള്ള അതിര്‍ത്തി സംസ്ഥാനത്ത് കണക്റ്റിവിറ്റി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം പീസ് ഗ്രൗണ്ടിലെ പ്രസംഗത്തില്‍ പറഞ്ഞു. മണിപ്പൂരില്‍ റെയില്‍ കണക്റ്റിവിറ്റിയും സര്‍ക്കാര്‍ വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, ഇംഫാല്‍ ഉടന്‍ തന്നെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ 1,200 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വംശീയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. മണിപ്പൂരിലെ ചില കുന്നിന്‍ പ്രദേശങ്ങളിലും താഴ്‌വാരത്തുമായി താമസിക്കുന്ന മെയ്തി മെയ്തി സമൂഹവും കുക്കി ഗോത്രങ്ങളും 2023 മെയ് മുതല്‍ ഭൂമിയുടെ അവകാശങ്ങള്‍, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പോരാടുകയാണ്. അക്രമത്തില്‍ 260-ലധികം പേര്‍ മരിച്ചു, ഏകദേശം 50,000 പേര്‍ ആന്തരികമായി കുടിയിറക്കപ്പെട്ടു.

Ads by Google
Saturday 13 Sep 2025 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google