Sunday, March 22, 2026 Last Updated 11 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.31 PM

വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാകുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍?

uploads/news/2025/09/800639/jose-nelledam.jpg

മുള്ളന്‍കൊല്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാംവാര്‍ഡ് മെമ്പറുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കത്തിന്റെ ഉള്ളടക്കമോ പറഞ്ഞിരിക്കുന്ന നേതാക്കളുടെ പേരുകളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെയായിരുന്നു ജോസ് നെല്ലേടത്തെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജോസ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയത്.

മൂന്ന് പേജുകള്‍ വരുന്ന കുറിപ്പില്‍ വിഭാഗീകതയ്ക്ക് ഇരയാണ് താനെന്നും പാര്‍ട്ടി തന്നെ ചതിച്ചെന്നും സൂചനയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു ജോസ് നെല്ലേടത്തെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തങ്കച്ചനെതിരേ സ്‌ഫോടകവസ്തുക്കളും മദ്യവും കണ്ടെത്തിയ വ്യാജകേസില്‍ ജോസ് നെല്ലേടത്തിനെതിരേയും വയനാട് ഡിസിസി പ്രസിഡന്റ് അപ്പച്ചന്റെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിന്റെ ഇരയായിരുന്നു താനെന്നാണ് തങ്കച്ചനും പറഞ്ഞിരുന്നത്.

താന്‍ ചതിക്കപ്പെട്ടെന്നും കുടുംബത്തിന് സാമ്പത്തീക ബാദ്ധ്യതയുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുള്ളതായിട്ടാണ് വിവരം. ഇന്നലെ രാവിലെ കണ്ടെത്തിയ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘത്തിന് കൈമാറിയിരിക്കുകയാണ്. നേരത്തേ കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബവും രംഗത്ത് വന്നിരുന്നു. രണ്ടരകോടിയുടെ ബാദ്ധ്യത പരിഹരിക്കാമെന്ന് പറഞ്ഞ പാര്‍ട്ടി .

20 ലക്ഷത്തിന്റെ ചെക്ക് മാത്രമാണ് നല്‍കിയതെന്നും കെപിസിസിയ്ക്ക മുന്നില്‍ നിരാഹാരം ഇരിക്കേണ്ടി വരുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു പറ്റിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. വയനാട് ഡിസിസി പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ നേരത്തേ വി.ഡി. സതീശന്‍ പ്രതികരിച്ചത്. കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വാസം എന്നായിരുന്നു രമേശ് ചെന്നിത്തലയും പറഞ്ഞത്.

Ads by Google
Saturday 13 Sep 2025 12.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google