Sunday, March 22, 2026 Last Updated 47 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 10.38 AM

വൃത്തികേട് കാട്ടുന്നവര്‍ ഇനി കാക്കിയിടില്ല ; എല്ലാം ഓര്‍ത്തുവെയ്ക്കുമെന്നും കണക്ക് ചോദിക്കുമെന്നും വി.ഡി. സതീശന്‍

uploads/news/2025/09/800628/vd-satheeshan.jpg

തിരുവനന്തപുരം: കസ്റ്റഡിമരണത്തിനും കെഎസ് യു നേതാക്കളെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതിനും എതിരേ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കരുതിയിരുന്നോളാനും വി.ഡി. സതീശന്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പ് കുടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലീസ്‌സേനയെ തകര്‍ത്തെന്നും വൃത്തികേടുകള്‍ കാണിക്കുന്നവര്‍ ഇനി കാക്കിയിടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദിനംപ്രതിയെന്നോണം കസ്റ്റഡിപീഡനങ്ങളുടെ കഥകള്‍ പുറത്തുവരികയാണ്. ഡിവൈഎഫ്!ഐ നേതാവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. പോലീസ് സ്‌റ്റേഷനില്‍ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡി പീഡനം ഏല്‍പ്പിക്കുന്നു.ഡിവൈഎഫ്‌ഐ നേതാവിനെ വരെ സ്‌റ്റേഷനില്‍ തല്ലിക്കൊന്നു. എല്ലാം തങ്ങള്‍ ഓര്‍ത്തുവെയ്ക്കുമെന്നും പറഞ്ഞു.

മുഖ്യമന്ത്രിയുടെ വകുപ്പില്‍ കേട്ടുകേഴ്‌വിയില്ലാത്ത അതിക്രമവും അരാജകത്വവും ഉണ്ടാകുന്നു. കെ.എസ്.യു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കയ്യാമം വെച്ചു തലയില്‍ തുണിയിട്ട് തീവ്രവാദികളെയും കൊലപാതകികളെയും കൊണ്ടുപോകുന്നത് പോലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനെല്ലാം തങ്ങള്‍ കണക്ക് ചോദിക്കും. ഇതിനെല്ലാം മറുപടി പറയുമെന്ന് ഒരു സംശയവുമില്ല.

തന്റെ വകുപ്പില്‍ നടക്കുന്ന നെറികേടുകളുടെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതെ ഒട്ടകപക്ഷിയെ പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുകയാണ്. തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതിനെല്ലാം കണക്ക് ചോദിക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവരുന്ന എസ്‌ഐആറിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 23 വര്‍ഷമായി വോട്ട് ചെയ്തവര്‍ പെട്ടെന്ന് പട്ടികയില്‍ നിന്നും പുറത്താകുന്ന മാജിക്കാണ് എസ്‌ഐആര്‍ എന്നും അത് ബീഹാറിലെ പോലെ കോണ്‍ഗ്രസ് കേരളത്തിലും എതിര്‍ക്കുമെന്നും പറഞ്ഞു.

Ads by Google
Saturday 13 Sep 2025 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google