Sunday, March 22, 2026 Last Updated 8 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Sep 2025 10.18 AM

' ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല, കൂലിയിലെ കഥാപാത്രം വലിയ തെറ്റായിരുന്നു' ; രജനികാന്ത് ചിത്രത്തെ ആമിര്‍ ഖാന്‍ തളളിപ്പറഞ്ഞോ?

big, viral

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍, സത്യരാജ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ ഉളളത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കൂലിയ്ക്ക് സാധിച്ചില്ലെന്നാണ് കൂലിയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്.

ഇപ്പോഴിതാ കൂലിയെ ആമിര്‍ ഖാന്‍ തളളിപ്പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. ഒരു മാധ്യമത്തിന് ആമിര്‍ ഖാന്‍ നല്‍കിയ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് കുറ്റബോധമുണ്ടെന്നുമാണ് വൈറലാകുന്ന സ്‌ക്രീന്‍ഷോട്ടില്‍ ആമിര്‍ ഖാന്‍ പറയുന്നത്.

''രജനി സാബിന് വേണ്ടിയാണ് ഞാന്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറായത്. സത്യത്തില്‍ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈന്‍ പറഞ്ഞു, അപ്രതക്ഷ്യനായി എന്നാണ് തോന്നിയത്. ഒരു അര്‍ത്ഥവുമില്ല. അതിന് പിന്നില്‍ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്'' എന്ന് ആമിര്‍ ഖാന്‍ പറഞ്ഞതായാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്.

''ഞാന്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകള്‍ നിരാശരായത് എന്ന് മനസിലാക്കുന്നു. സീന്‍ വര്‍ക്കായില്ല, അത്രയേയുള്ളൂ. അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ സൂക്ഷിക്കും'' എന്നും ആമിര്‍ ഖാന്‍ പറഞ്ഞതായാണ് വാര്‍ത്ത.

അതേസമയം വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നും ആമിര്‍ ഖാന്റെ പ്രതികരണം വന്നിട്ടില്ല. വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയിലെ ഏതോ വിരുതന്‍ നിര്‍മിച്ചതാണെന്നും കൂലിയ്ക്ക് ലഭിക്കുന്ന േട്രാളുകളുടെ തുടര്‍ച്ചയായി സൃഷ്ടിച്ചതാണ് ആമിറിന്റെ പ്രതികരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Ads by Google
Saturday 13 Sep 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google