തൃശൂര്‍: മുതിര്‍ന്ന നേതാക്കളുടെ പേരു പറഞ്ഞുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ശരത് പ്രസാദിനെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി. ഡിവൈഎഫ്‌ഐ നേതാവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞാല്‍ സി.പി.എം. നേതാക്കളുടെ സാമ്പത്തിക ലെവല്‍ മാറുമെന്ന ഡി.വൈ.എഫ്.ഐ. തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന്റെ ഫോണ്‍സന്ദേശം ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിച്ച് സിപിഐഎം നേതാവ് എസി മൊയ്തീന്‍ പ്രതികരിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് എസി മൊയ്തീന്‍ പറഞ്ഞു. സംഭവത്തില്‍ ശരത് പ്രസാദിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് എസി മൊയ്തീന്‍ പറഞ്ഞു.
ശബ്ദ സന്ദേശത്തില്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. പാര്‍ട്ടി ഫണ്ട് പിരിക്കുന്നത് കൂട്ടായിട്ടാണ്. ഘടകത്തിന്റെ വലുപ്പം നോക്കിയല്ല ഫണ്ട് പിരിക്കുന്നത്. ഇത് സംബന്ധിച്ച് ആദായ നികുതിയ്ക്ക് പാര്‍ട്ടി കൃത്യമായ കണക്ക് നല്‍കുന്നുണ്ട്. ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്ന് എസി മൊയ്തീന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഏതെങ്കിലും കാര്യങ്ങള്‍ തെളിവുണ്ടോയെന്നും ആക്ഷേപങ്ങളുടെ പുകമറ ഉണ്ടാക്കി നില്‍ക്കുകയാണെന്ന് എസി മൊയ്തീന്‍ പറഞ്ഞു.
തൃശൂരിലെ കോണ്‍ഗ്രസ് വളരെ സൂതാര്യമായി പ്രവര്‍ത്തിക്കുന്നവരാണല്ലോ എന്ന് എസി മൊയ്തീന്‍ പരിഹസിച്ചു. വീണു കിട്ടിയ ഒന്ന് ആയുധമാക്കി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. പാര്‍ട്ടിയെ വേട്ടയാടുകയാണെങ്കില്‍ അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ടുപോകും തൃശൂരില്‍ തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുക്കുന്ന നിലപാടില്ലെന്ന് എസി മൊയ്തീന്‍ വ്യക്തമാക്കി.