Sunday, March 22, 2026 Last Updated 43 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 08.47 PM

കാലിയായ പ്ലാസ്റ്റിക് മദ്യക്കുപ്പിയുടെ 20 രൂപയ്ക്കായി 'അടിയോടി', ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കം, ആദ്യ ദിനം സര്‍വത്ര ആശയക്കുഴപ്പം

uploads/news/2025/09/800554/liquor.gif
photo; representative

തിരുവനന്തപുരം: മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റില്‍ തിരിച്ചുകൊടുത്താല്‍ നിക്ഷേപത്തുകയായ 20 രൂപ മടക്കി നല്‍കുന്ന ബിവറേജസ് കോര്‍പറേഷന്റെ പദ്ധതിയില്‍ ആദ്യദിവസം തന്നെ കുപ്പികള്‍ തിരിച്ചെത്തി തുടങ്ങി. ക്വാര്‍ട്ടര്‍ കുപ്പികളാണ് (180 എംഎല്‍) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നല്‍കേണ്ട രസീത് അച്ചടി പൂര്‍ത്തിയായി ഔട്ട്‌ലെറ്റുകളില്‍ എത്തിക്കാതിരുന്നത് പലയിടത്തും തര്‍ക്കങ്ങള്‍ക്കിടയാക്കി.

കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടന്‍ മദ്യം വാങ്ങിപ്പോയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാലിക്കുപ്പിയുമായി തിരിച്ചെത്തി. ചിലര്‍ ഔട്ട്‌ലെറ്റിന്റെ പരിസരത്ത് തന്നെ മദ്യം അകത്താക്കി കുപ്പി തിരികെ ഏല്‍പ്പിച്ചു. മറ്റ് ചിലര്‍ വാങ്ങിയ മദ്യം കുപ്പി പൊട്ടിച്ച് ഒപ്പം കൊണ്ടുവന്ന കുപ്പിയിലേക്ക് മാറ്റി കാലിക്കുപ്പി തിരിച്ചേല്‍പ്പിച്ച് 20 രൂപ തിരിക വാങ്ങി.

Ads by Google
Friday 12 Sep 2025 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google