Sunday, March 22, 2026 Last Updated 44 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 05.39 PM

ഏത് ബാങ്കിലാണ് കോടികളുടെ അക്കൗണ്ട്?; ശരത്തിന്റെ ആരോപണം ശരിയല്ല’; എം കെ കണ്ണൻ

കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.
uploads/news/2025/09/800546/5.gif
photo - facebook

തൃശൂര്‍: തൃശ്ശൂര്‍: തനിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഉയര്‍ത്തിയ ആരോപണം നിഷേധിച്ച് സിപിഎം നേതാവ് എം.കെ. കണ്ണന്‍. തൃശ്ശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന ശബ്ദസന്ദേശം പുറത്തായതിനുപിന്നാലെയാണ് എം.കെ. കണ്ണന്റെ പ്രതികരണം.ഏത് ബാങ്കിലാണ് തൻ്റെ കോടികളുടെ അക്കൗണ്ടുള്ളതെന്നും 100 രൂപയിൽ കൂടുതലുള്ള ഒരു ബാങ്ക് അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദ സംഭാഷണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരും (നിബിൻ, ടിഎസ് ബിജു ) പാർട്ടിക്ക് പുറത്തായി. തൻ്റെ സാമ്പത്തിക സ്ഥിതി ED അന്വേഷിച്ചിരുന്നു. മണ്ണൂത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നു. നടത്തറയിലെ സഹകരണ സംഘങ്ങൾ സംബന്ധിച്ച് അത്തരമൊരു ആക്ഷേപവും തനിക്കില്ലെന്നും കണ്ണൻ വ്യക്തമാക്കി. പുറത്തുവന്ന സംഭാഷണം വർഷങ്ങൾക്കു മുൻപുള്ളതാണെന്നും പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞത്. വിഷയത്തിൽ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദ് പറയുന്നത്.എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്‌സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീന്‍ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീന്‍' എന്ന് ശരത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

'ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപി ഐഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നു.

Ads by Google
Friday 12 Sep 2025 05.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google