Sunday, March 22, 2026 Last Updated 43 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 04.32 PM

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയുടെ ‘അറ്റകുറ്റപ്പണി നിർത്തിവെച്ചു’

-sabarimala

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത് 2 ദിവസത്തെ അറ്റകുറ്റപ്പണി മാത്രമാണ്. എപ്പോൾ വേണമെങ്കിലും ദേവസ്വം ബോർഡിന് സ്വർണപാളികൾ കൊണ്ടുപോകാം. നല്ല സുരക്ഷയൊരുക്കിയാണ് സ്വർണപാളികൾ എത്തിച്ചതെന്നും സ്മാർട്ട്‌ ക്രിയേഷൻസ് അറിയിച്ചു.

സ്വർണപാളികൾ എത്തിച്ചയുടൻ തന്നെ പണികൾ ആരംഭിച്ചിരുന്നു എന്നാൽ പിന്നീട് കേസ് വന്നതിനെത്തുടർന്ന് നിർത്തിവെച്ചതാണെന്നും തങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുതാര്യമായിട്ടാണെന്നും അത് ആർക്കുംകണ്ട് ബോധ്യപ്പെടാമെന്നും സ്മാർട്ട്‌ ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കി.

അതേസമയം, ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ ശരിയായ രീതിയിൽ അടിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രശ്നം. കഴിഞ്ഞവർഷം തന്നെ ക്ഷേത്രം തന്ത്രി തകരാറ് പരിഹരിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.

Ads by Google
Friday 12 Sep 2025 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google