Sunday, March 22, 2026 Last Updated 41 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 01.38 PM

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും ; സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം

uploads/news/2025/09/800526/binoy-viswom.jpg

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നിര്‍ദേശം നേതാക്കള്‍ കയ്യടിച്ച് പാസാക്കുകയായിരുന്നു. മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച നേതാവുമായ കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് സെക്രട്ടറിയുടെ സ്ഥാനം ഏറ്റെടുത്ത ബിനോയ് വിശ്വത്തെ തുടരാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം ആകുകയായിരുന്നു. ആലപ്പുഴ ബീച്ചില്‍ അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ നടക്കുന്ന സമ്മേളനം ഇന്നവസാനിക്കും.

ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023 ലായിരുന്നു ബിനോയ് വിശ്വത്തെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതേസമയം സമ്മേളനത്തില്‍ ബിനോയ് വിശ്വത്തിനെതിരേ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിപിഐയില്‍ താഴേത്തട്ടില്‍ വിഭാഗീയത ഇല്ലെന്നും മുകള്‍ത്തട്ടിലാണ് വിഭാഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമര്‍ശനം ഉയര്‍ന്നു. സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്. സമ്മേളന റിപ്പോര്‍ട്ടും വിമര്‍ശനത്തിന് വിധേയമായിരുന്നു. ആഭ്യന്തര വകുപ്പിനെ റിപ്പോര്‍ട്ടില്‍ വെള്ളപൂശിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

Ads by Google
Friday 12 Sep 2025 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google