Sunday, March 22, 2026 Last Updated 42 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 12.02 PM

പ്രധാനമന്ത്രിയുടെ മാതാവിനെ ഉപയോഗിച്ച് എഐ വീഡിയോ; കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി

uploads/news/2025/09/800510/anna-ben.jpg

പാറ്റ്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനെ ഉപയോഗിച്ച് പുറത്തിറക്കിയ എഐ വീഡിയോ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുന്നു. രാഹുല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ട് മോഷണ ആരോപണം വലിയ പ്രചരണം നല്‍കിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്ന സാഹചര്യത്തില്‍ മോദിയുടെ അമ്മ ഹീരാബെന്നിന്റെ വീഡിയോ ബിജെപി ആയുധമാക്കുകയാണ്.

ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയില്‍ തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് മോദിയോട് അമ്മ സ്വപ്നത്തില്‍ വന്ന് അപേക്ഷിക്കുന്നതാണ് വീഡിയോ. എന്നാല്‍ മോദിയുടെ അമ്മയെ വീണ്ടും കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. നേരത്തേ രാഹുലിന്റെ വോട്ട് അധികാര്‍ യാത്രയില്‍ പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചെന്ന് ആക്ഷേപം ബിജെപി ഉയര്‍ത്തിയിരുന്നു.

ഇത് മോദി പിന്നീട് ബീഹാറിലെ പ്രചരണത്തില്‍ ശക്തമായി ഉപയോഗിക്കുകയും ചെയ്തു. അവര്‍ തന്റെ മാതാവിനെ പോലും വെറുതേ വിടില്ലെന്നായിരുന്നു മോദി കോണ്‍ഗ്രസിനെതിരേ ഉപയോഗിച്ച ആരോപണം. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയോട് സാമ്യമുള്ള കഥാപാത്രത്തിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നതും. ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതുമാണ് വീഡിയോ.

'സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തിറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ആസൂത്രണം ചെയ്ത വീഡിയോയാണിതെന്നാണ് ആരോപണം. ഒരു പാര്‍ട്ടി ഇത്രയും തരംതാഴരുതെന്നും കോണ്‍ഗ്രസ് എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് ഇത് കാട്ടിത്തരുന്നെന്ന് ബിജെപി പറയുന്നു.

Ads by Google
Friday 12 Sep 2025 12.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google