Sunday, March 22, 2026 Last Updated 41 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 11.06 AM

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ

uploads/news/2025/09/800505/manippur.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ് പൂരില്‍ കെട്ടിയ തോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. 8,500 കോടി രൂപയുടെ വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ദേശീയപാത ഉപരോധം നാഗസംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.

ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദര്‍ശിക്കുകയും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി മേഖലയില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മോദി സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നത് ഇതാദ്യമാണ്്. സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദ കോര്‍ഡിനേഷന്‍ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മണിപ്പൂരില്‍ മെയ്തേയ് - കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 260 - ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിര ത്തിലേറേ പേര്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്. കലാപം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചൊഴിഞ്ഞിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണമാണ്.

Ads by Google
Friday 12 Sep 2025 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google