Sunday, March 22, 2026 Last Updated 10 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 07.31 PM

എയിംസ് വരേണ്ടത് ആലപ്പുഴയില്‍; അട്ടിമറിക്കാൻ നോക്കിയാൽ സമര രംഗത്തിറങ്ങുമെന്ന് സുരേഷ് ഗോപി

എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂവെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
uploads/news/2025/09/800382/7.gif
photo - facebook

തിരുവനന്തപുരം : സംസ്ഥാനത്ത് എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസ് വരും. എന്നാൽ കച്ചവട താല്പര്യത്തിന്ആലപ്പുഴയില്‍ സര്‍ക്കാര്‍ തടസം നിന്നാല്‍ തൃശൂരിലേക്ക് എയിംസ് ആവശ്യപ്പെടും. അവിടെയും തടസം നിന്നാല്‍ ഞാന്‍ സമര രംഗത്തിറങ്ങും.

തൃശൂര്‍ കോര്‍പ്പറേഷന്‍ ബിജെപിക്ക് തന്നാല്‍ വികസനം ഉറപ്പാക്കും. ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദത്തിനുപോലും സഹിച്ചു നിൽക്കേണ്ട ഗതികേടാണ് എംപിയായ തനിക്ക്. ഞാൻ പറയുന്നതും ചെയ്യുന്നതും പൊള്ളുന്ന ആളുകളാണ് എനിക്കെതിരെ കൂരമ്പെയ്യുന്നത്. സത്യം പറയുമ്പോൾ പൊള്ളും. അവന്മാരാണ് കരിയോയിലുമായി നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഉറപ്പുനല്‍കിയിട്ടും പദ്ധതികള്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടില്ല': സുരേഷ് ഗോപി പറഞ്ഞു.

അതേസമയം എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂവെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേരളത്തില്‍ എയിംസ് പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത് എന്ത് തര്‍ക്കമുണ്ടെങ്കിലും തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂ': എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലെ പുള്ളിൽ കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Ads by Google
Thursday 11 Sep 2025 07.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google