Sunday, March 22, 2026 Last Updated 7 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 07.40 PM

എബിവിപി പരിപാടിയില്‍ പങ്കെടുത്ത് കര്‍ണാടക ആഭ്യന്തരമന്ത്രി, കോണ്‍ഗ്രസില്‍ വിവാദം

congress

ബെംഗളൂരു: ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വരയെ കണ്ടതിനെ പിന്നാലെ പുതിയ വിവാദം. സ്വാതന്ത്ര്യസമരസേനാനി റാണി അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലാണ് പരമേശ്വരയെ എത്തിയത്.

എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പരമേശ്വര പുഷ്പാര്‍ച്ചന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ താന്‍ ബോധപൂര്‍വ്വം ഒരു എബിവിപി പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളായ റാണി അബ്ബക്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പരമേശ്വരയെ പ്രതികരിച്ചത്.

Ads by Google
Thursday 11 Sep 2025 07.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google