Sunday, March 22, 2026 Last Updated 3 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 05.58 PM

ഗവര്‍ണര്‍ പദവി ഒഴിയണം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം

നവോത്ഥാന കേരളം പിന്‍നടത്തത്തിലേക്ക് ഒരുങ്ങുന്നുണ്ടോ എന്ന സംശയം പലകോണിലുമുണ്ട്. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണം എന്നും പ്രമേയത്തില്‍ പറയുന്നു.
uploads/news/2025/09/800376/3.gif
photo - facebook

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. ഗവര്‍ണര്‍ പദവി അനാവശ്യ പട്ടമെന്ന് പ്രമേയം. ഗവര്‍ണര്‍ പദവി അനാവശ്യമായ ഒന്നാണ്. രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് സംഘ കുടുംബാംഗമായ ഗവര്‍ണറെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

നവോത്ഥാന കേരളം പിന്‍നടത്തത്തിലേക്ക് ഒരുങ്ങുന്നുണ്ടോ എന്ന സംശയം പലകോണിലുമുണ്ട്. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണം' എന്നും പ്രമേയത്തില്‍ പറയുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി നിയമനിര്‍മ്മാണം വേണമെന്ന് നേരത്തെ തന്നെയുളള ആവശ്യം.

അതേസമയം ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ പോലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല.

Ads by Google
Thursday 11 Sep 2025 05.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google