Sunday, March 22, 2026 Last Updated 10 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.51 PM

കൊല്ലം സ്വദേശിയുടെ ഹൃദയം അങ്കമാലിക്കാരനില്‍ തുടിക്കും; കിംസില്‍ നിന്നും ഐസക്കി​ന്റെ ഹൃദയം അജിന് വേണ്ടി ലിസ്യൂവിലേക്ക്

uploads/news/2025/09/800337/organ.jpg

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ 28 കാരന്‍ അജിന്‍ ഏലിയാസിന്റെ നെഞ്ചില്‍ തുടിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി 33 കാരനായ ഐസക്കിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കിംസില്‍ നിന്നും ആംബുലന്‍സില്‍ ഉച്ചയ്ക്ക് 12.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഹൃദയം എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെ ലീസി ആശുപത്രിയിലേക്ക് അയച്ചു. അപകടത്തില്‍ പരിക്കേറ്റ ഐസക്കിന്റെ ശരീരാവയവങ്ങള്‍ കുടുംബം ദാനം ചെയ്തിരുന്നു. പലര്‍ക്കുമായി ഇത് നല്‍കും. ഹൃദയത്തിന് പുറമേ കിഡ്‌നികളും കണ്ണുകളുടെ കോര്‍ണിയകളും കുടുംബം ദാനം ചെയ്തു.

കഴിഞ്ഞ ഏഴാംതീയതിയാണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെവന്നതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുക.

Ads by Google
Thursday 11 Sep 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google