Sunday, March 22, 2026 Last Updated 3 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 09.04 AM

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാപവാദ കേസ് ; നിര്‍ണ്ണായ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്

uploads/news/2025/09/800313/rahul-mankoottam-600-360.gif

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ഉയര്‍ന്ന ലൈംഗികാപാവാദ കേസില്‍ നിര്‍ണ്ണായ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച് സംഘം. സംഭവത്തില്‍ ഇരയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ മരുന്നെത്തിച്ചത് രാഹുലിന്റെ ഒരു ബന്ധുകൂടിയായ യുവ സംരംഭകനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഒരുപക്ഷേ അപകടകരമായ രീതിയില്‍ മരണം പോലും സംഭവിക്കാന്‍ സാഹചര്യമുള്ള മരുന്ന് സ്ത്രീയുടെ കയ്യില്‍ എത്തിച്ചത് ഇയാളായിരുന്നെന്നും ഈ യുവ വ്യവസായിയും ഇരയെ ഭീഷണിപ്പെടുത്തിയാതായും കണ്ടെത്തി.

ഇയാള്‍ പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ചതിന്റെ തെളിവും കിട്ടിയിട്ടുണ്ട്. പത്തനംതിട്ടക്കാരനായ വ്യക്തിയാണ് ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭഛിദ്രം നടത്തിയത്. ഇയാള്‍ എങ്ങിനെയാണ് മരുന്ന് സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം നാലാം മാസത്തിലൊക്കെ ഗര്‍ഭഛിദ്രം നടത്തുന്നത് വിദഗ്ദ്ധയായ ഡോക്ടറുടെ നിരീക്ഷണത്തില്‍ വേണമെന്ന കാര്യം പോലും പാലിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നാണ് നല്‍കിയത്.

രാഹുല്‍ മാങ്കുട്ടത്തിലിന്റെ കാര്യത്തില്‍ ഒന്നില്‍ കൂടുതല്‍ ഇരകളുണ്ടെന്നും പറയുന്നു. നേരത്തേ ഇവര്‍ ഇരയുമായി നടത്തുന്ന ഫോണ്‍സംഭാഷണത്തിന്റെ ഓഡിയോ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ ആസൂത്രണവും ഗൂഡാലോചനയും നടന്നെന്നാണ് വിവരം. സംഭവം പുറത്തുവന്നതോടെ രാഹുലിന്റെ സുഹൃത്തുക്കളുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഡോക്ടറുടെ ശുപാര്‍ശ കൂടാതെ മരുന്ന് എങ്ങിനെ സംഘടിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടി കടുത്ത മാനസീകപീഡനത്തിലൂടെയാണ് കടന്നുപോകുന്നത്.

Ads by Google
Thursday 11 Sep 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google