Sunday, March 22, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 04.11 PM

സ്‌റ്റേഷന്‍ മര്‍ദ്ദന വിവാദം; യൂണിഫോം ഉദ്യോഗസ്ഥര്‍ക്ക് എതിരായി ജനങ്ങള്‍ അണിനിരക്കണം'; പോലിസിന് മാവോയിസ്റ്റ് ഭീഷണി

uploads/news/2025/09/800166/2.gif
photo - facebook

തൃശൂര്‍: കുന്നംകുളം പോ​ലീസിന് മാവോയിസ്റ്റ് ഭീഷണി. സംസ്ഥാനത്തെ യൂണിഫോം ഉദ്യോഗസ്ഥര്‍ക്ക് എതിരായി ജനങ്ങള്‍ അണിനിരക്കണം എന്നാണ് കത്തില്‍ ആഹ്വാനം. ഇന്ന് രാവിലെയാണ് മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണന്‍ എന്ന പേരില്‍ അയച്ച മാവോയിസ്റ്റിന്റെ ഭീഷണി കത്ത് കുന്നംകുളം പോലീസിന് ലഭിച്ചത്. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുന്നംകുളം പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ സ്റ്റേഷനില്‍വെച്ച് പോലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പോലീസിന്റെ ക്രൂരത.

Ads by Google
Wednesday 10 Sep 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google