Sunday, March 22, 2026 Last Updated 5 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 03.18 PM

അമ്മയ്ക്ക് ചെലവിന് പണം നല്‍കിയില്ല ; മകനെ ജയിലിലടയ്ക്കാൻ ഉത്തരവിട്ട് ആർഡിഒ

ജൂലൈ 31-നകം ഒരു ഗഡു നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പണം നൽകാൻ തയ്യാറായില്ല.
uploads/news/2025/09/800164/1.gif
photo - facebook

തിരുവനന്തപുരം : അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ ആർഡിഒ ജയിലിലടച്ചു. ആർഡിഒ കോടതിയുടെ വാറണ്ട് പ്രകാരമാണ് ജയിലിൽ അടച്ചത്. മടിക്കൈ സ്വദേശിയായ പ്രതീഷിനെ (46) നീലേശ്വരം പോലീസ്‌ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ ഏലിയാമ്മ ജോസഫ് (68) ആണ് മകനെതിരെ കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ പരാതി നൽകിയത്.

കോടതി ഉത്തരവിട്ടിട്ടും ചെലവിന് കൊടുക്കാത്തതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ്‌ ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിമാസം രണ്ടായിരം രൂപ മകൻ നൽകണമെന്ന് ഒരു വർഷം മുൻപ് ആർഡിഒ കോടതി ഏലിയാമ്മ ജോസഫിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ തുക ലഭിക്കുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുൻപ് ഏലിയാമ്മ ആർഡിഒ കോടതിയിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി.

പരാതിയെ തുടർന്ന് പത്തുദിവസത്തിനകം കുടിശ്ശിക ഉൾപ്പെടെയുള്ള തുക നൽകണമെന്ന് ട്രിബ്യൂണൽ നോട്ടീസയച്ചു. രണ്ടുതവണ ഹാജരായപ്പോഴും പണം നൽകില്ലെന്ന് പ്രതീഷ് നിലപാടെടുത്തു. ജൂലൈ 31-നകം ഒരു ഗഡു നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പണം നൽകാൻ തയ്യാറായില്ല.

Ads by Google
Wednesday 10 Sep 2025 03.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google