Sunday, March 22, 2026 Last Updated 5 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 10.43 AM

കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോളജ് വിദ്യാര്‍ഥി മരിച്ചു

accident

കുട്ടിക്കാനം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തെ വളവിലാണ് രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളജിലെ പരിപാടിക്കായി സാധനങ്ങള്‍ വാങ്ങാന്‍ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തൊട്ടുപുറകെയെത്തിയവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്. ഡോണ്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിതാവ് സാജന്‍,മാതാവ്ദീപ.

Ads by Google
Wednesday 10 Sep 2025 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google