Sunday, March 22, 2026 Last Updated 10 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 10.05 AM

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയില്‍ വോട്ടുചോര്‍ച്ച ; പ്രതീക്ഷിച്ച 24 വോട്ടുകള്‍ ചോര്‍ന്നതില്‍ ഞെട്ടല്‍

uploads/news/2025/09/800124/CP-radhakrishnan.jpg

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയില്‍ വോട്ടുചോര്‍ച്ച. പ്രതീക്ഷിച്ച 24 വോട്ടുകള്‍ ചോര്‍ന്നതില്‍ മുന്നണി ഞെട്ടിയിരിക്കുകയാണ്. എ.എ.പി, ശിവസേന ഉദ്ധവ് താക്കറേ പാര്‍ട്ടികളില്‍ നിന്നാണോ വോട്ട് ചോര്‍ന്നതെന്നാണ് സംശയം. ഉപരാഷ്ട്രപതി മത്സരത്തില്‍ 152 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എന്‍ഡിഎയുടെ സി.പി. രാധാകൃഷ്ണന്റെ വിജയം ഉണ്ടായത്.

ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. ഇന്‍ഡ്യാ മുന്നണിയുടെ ജസ്റ്റീസ് റെഡ്ഡിക്ക് കിട്ടിയത് 300 വോട്ടുകളായിരുന്നു. വിജയിക്കില്ലെങ്കിലും 324 വോട്ടുകള്‍ കിട്ടുമെന്നായിരുന്നു ഇന്‍ഡ്യാ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 24 വോട്ടുകള്‍ കുറഞ്ഞുപോയതിന് കാരണം ഇന്‍ഡ്യ മുന്നണി വിട്ട എഎപിയിലെ ചില എംപിമാര്‍ ബിജെപിയോട് അനുകൂല മനോഭാവം കാട്ടിയെന്നാണ് വിലയിരുത്തല്‍. 315 വോട്ടുകളെങ്കിലൂം കിട്ടുമെന്ന് ഇന്‍ഡ്യാമുന്നണി പ്രതീക്ഷിച്ചിരുന്നു.

പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം എംപിമാരില്‍ ഒരു വിഭാഗം ഏക്നാഥ് ഷിന്‍ഡെയുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരിക്കാമെന്നുമാണ് ഇന്‍ഡ്യ മുന്നണിയുടെ വിലയിരുത്തല്‍. 15 വോട്ടുകള്‍ അസാധുവായി. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ സെപ്തംബര്‍ 12 ന് സത്യപ്രതിജ്ഞ ചെയ്യും.

വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അതിനിടെ സി പി രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രംഗത്തെത്തി. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എം പിമാര്‍ ചേര്‍ന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആര്‍എസ്, ബിജെഡി, അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.

Ads by Google
Wednesday 10 Sep 2025 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google